)
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടം ഉപയോഗിക്കാത്തതെന്ന മന്ത്രിമാരുടെ വാദം പൊളിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണതിന് പിന്നാലെ സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോർജും വിഎൻ വാസവനുമാണ് ആളൊഴിഞ്ഞ കെട്ടിടമാണ് തകർന്നുവീണതെന്ന് പറഞ്ഞത്.
രണ്ട് മണിക്കൂർ വൈകിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് ആരോപണം ഉയർന്നു. സ്ത്രീ കുടുങ്ങിക്കിടക്കുന്നുവെന്ന വിവരം അറിയാൻ വൈകി. ഇതിന് ശേഷവും രക്ഷാപ്രവർത്തനം വൈകിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോട്ടയത്ത് മേഖലാ തല വികസന അവലോകന യോഗം നടക്കുന്നതിനിടെയാണ് അപകടം.
കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ സർക്കാർ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണ് യോഗം ചേർന്നത്. വിവിധ വകുപ്പുകളുടെ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെ തെള്ളകം ഡിഎം കൺവെൻഷൻ സെന്ററിലായിരുന്നു യോഗം.
അപകട വിവരം അറിഞ്ഞയുടൻ ആരോഗ്യമന്ത്രി വീണാ ജോർജ്, മന്ത്രി വിഎൻ വാസവൻ, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ തുടങ്ങിയവർ ആശുപത്രിയിലേക്കെത്തി. വാർഡുകളുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികൾക്കിടേയാണ് അപകടം. ഇന്നലെ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.