കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. തകർന്ന് വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിനെ പുറത്തെടുത്തിരുന്നു. രക്ഷാപ്രവർത്തനം രണ്ട് മണിക്കൂർ വൈകിയെന്നാണ് ആരോപണം. തകർന്ന കെട്ടിടത്തിൽ ബിന്ദു രണ്ട് മണിക്കൂർ കുടുങ്ങിക്കിടന്നു.
ഇവർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത് അറിയാൻ വൈകി. അറിഞ്ഞതിന് ശേഷവും രക്ഷാപ്രവർത്തനം വൈകിയെന്നാണ് ആരോപണം. ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിപ്പിനായി പോയതായിരുന്നു ബിന്ദു. കെട്ടിടത്തിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. 10.30ന് ആണ് കെട്ടിടം തകർന്ന് വീണത്.
ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവ് അറിയിച്ചതിനെ തുടർന്നാണ് കെട്ടിടത്തിൽ ബിന്ദു കുടുങ്ങിയതായി അറിഞ്ഞത്. രക്ഷാപ്രവർത്തനത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോപണം. അപകടമുണ്ടായ കെട്ടിടത്തിന് സമീപത്ത് നിന്ന് രോഗികൾ പരിഭ്രാന്തരായി ഓടിയെന്ന് ദൃക്സാക്ഷികൾ.
ALSO READ: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണു; പതിനാലാം വാർഡാണ് പൊളിഞ്ഞുവീണത്
തകർന്നുവീണ കെട്ടിടം ഉപയോഗിക്കാത്തതാണെന്നാണ് മന്ത്രി വീണാ ജോർജും മന്ത്രി വിഎൻ വാസവനും പറഞ്ഞത്. അതേസയമം, രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചു.
ആളൊഴിഞ്ഞ കെട്ടിടമാണെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിച്ചെന്നും ഇതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമായതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു്. അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനം നടത്താനുള്ള നടപടികളുണ്ടായില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കെട്ടിടം തകർന്ന് വീണ് വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസെൻറിന് (11) പരിക്കേറ്റിട്ടുണ്ട്. അലീനയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കെട്ടിടം തകർന്ന് വീണതിന് പിന്നാലെ 10, 11, 14 വാർഡുകളിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









