'പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം ചെയ്യാം', ജാമ്യം ആവശ്യപ്പെട്ട് ഫാ. റോബിൻ വടക്കുഞ്ചേരി

പള്ളിയിൽ സ്ഥിരമായെത്തുന്ന പെൺകുട്ടിയെ കംപ്യൂട്ടർ റൂമിൽ വെച്ച് പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.

Last Updated : Jul 15, 2020, 06:12 PM IST
'പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം ചെയ്യാം', ജാമ്യം ആവശ്യപ്പെട്ട് ഫാ. റോബിൻ വടക്കുഞ്ചേരി

പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിക്കാമെന്നും അതിനായി രണ്ടു മാസത്തെ താൽക്കാലിക ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊട്ടിയൂർ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ഫാ. റോബിൻ വടക്കുഞ്ചേരി ​ഹൈക്കോടതിയിൽ. 

സ്പെഷ്യൽ മാര്യേജ്‌ ആക്ട് പ്രകാരം പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ഫാ. റോബിൻ താൽക്കാലിക ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. വിവാഹത്തിനുള്ള നടപടിക്രമങ്ങൾക്കായി ജാമ്യത്തിന്റെ ആവശ്യമില്ലെന്നും ശിക്ഷാവിധിയ്ക്ക് എതിരായ അപ്പീൽ നിലവിലിരിക്കേ ഇത്തരമൊരു അപേക്ഷ സമർപ്പിച്ചതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.അംബികാദേവി വാദിച്ചു.

Also Read: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോവിഡ് സ്ഥിരീകരിച്ചു

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 20 വർഷത്തെ കഠിനതടവിനാണ് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരിയും എംഐംഎച്ച്എസ്എസ് ലോക്കൽ മാനേജരുമായ ഫാ. റോബിനെ ശിക്ഷിച്ചത്. പള്ളിയിൽ സ്ഥിരമായെത്തുന്ന പെൺകുട്ടിയെ കംപ്യൂട്ടർ റൂമിൽ വെച്ച് പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.

More Stories

Trending News