കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമായി. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലാണ് അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജീകരിച്ചത്. ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് ഉൾപ്പെടെയുള്ള അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായി.
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷൻ തിയേറ്ററുകൾ പ്രവർത്തന സജ്ജമാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
നിലവിൽ ഇവിടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നുണ്ട്. സർക്കാർ മെഡിക്കൽ കോളേജുകളിൽ കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്നുണ്ട്. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ നിർദേശം നൽകിയത്.
ഇതിന്റെ ഭാഗമായാണ് പുതിയ ഓപ്പറേഷൻ തിയേറ്ററുകളിൽ അവയവം മാറ്റിവയ്ക്കാനുള്ള സംവിധാനങ്ങൾ കൂടി ഒരുക്കിയതെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കും കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥാപിക്കും. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ഇന്ത്യയിലെ പ്രധാന സർക്കാർ മെഡിക്കൽ കോളേജുകളിലൊന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









