കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻറിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റയിൽസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാല് ഫയർ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. കെട്ടിടത്തിനുള്ളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സമീപത്തെ കടകളും ഒഴിപ്പിച്ചു.
കോഴിക്കോട് പുതിയ ബസ് സ്റ്റാൻറിന് സമീപത്തുള്ള തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് പുതിയ ബസ് സ്റ്റാൻറ് പരിസരത്തെ ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് കനത്ത ജാഗ്രത. സമീപത്തെ കടകളിലേക്ക് തീപടരാതിരിക്കാൻ ശ്രമം തുടരുകയാണ്. കടയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നതായും സ്കൂട്ടർ കത്തിനശിച്ചതായും സൂചന.
മറ്റ് കടകളിലേക്കും തീ വ്യാപിച്ചതായി സൂചന. പുതിയ സ്റ്റാൻഡിലെ കെട്ടിടത്തിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റയിൽസ് എന്ന തുണിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഇത് പിന്നീട് സെയിൽസ് വിഭാഗത്തിലേക്കും വ്യാപിച്ചു. പ്രദേശത്ത് വലിയ രീതിയിൽ പുക പടർന്നിരിക്കുകയാണ്. തീ അണയ്ക്കാൻ ഒരു മണിക്കൂറോളമായി അഗ്നിരക്ഷാവിഭാഗം ശ്രമം തുടരുകയാണ്. ബസ് സ്റ്റാന്റിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ബസുകൾ സുരക്ഷിതമായി മാറ്റി. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. ചില ബസുകൾ സർവീസ് നിർത്തിവച്ചതായും വിവരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.