അപകടമുണ്ടായ അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുക ഉയർന്നതിനെ തുടർന്ന് രോഗികൾ മരിച്ചതായി റിപ്പോർട്ട്. മൂന്ന് പേർ മരിച്ചതായി ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിലാണ് പുക ഉയർന്നത്. പുക ഉയർന്ന സമയത്ത് അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെയാണ് ഒരു രോഗി മരിച്ചതെന്ന് സിദ്ദിഖ് പറഞ്ഞത്. വെന്റിലേറ്ററിൽ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചത്. ഇവരെ കൂടാതെ 2 പേർ കൂടി മരിച്ചതായാണ് വിവരം. എന്നാൽ ഇവരുടെ മരണകാരണം വ്യക്തമല്ല.
അതേസമയം മൂന്ന് പേർമരിച്ചത് അപകടം നടക്കുന്നതിന് മുൻപാണെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ എത്തും മുൻപാണ് മറ്റൊരാൾ മരിച്ചതെന്നും വിശദീകരണം.
അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. അപകടമുണ്ടായ ബ്ലോക്ക് അടച്ചുവെന്നും എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂവെന്നുമാണ് അദികൃതർ വ്യക്തമാക്കുന്നത്. അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
രാത്രി 8 മണിയോടെയാണ് പുക ഉയർന്ന് അപകടം ഉണ്ടായത്. തുടർന്ന് ക്യാഷ്വാലിറ്റിയിൽ നിന്ന് പുക വലിച്ച് എടുക്കുകയായിരുന്നു. പുക ഉയർന്നതിനെ തുടർന്ന് 200ൽ അധികം രോഗികളെ അവിടെ നിന്നും മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്കാണ് അത്യാഹിത വിഭാഗത്തിലെ രോഗികളെ മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.