കോഴിക്കോട്: മെഡിക്കൽ കോളേജ് തീപിടുത്തത്തിന് പിന്നാലെ 5 പേർ മരിച്ച സംഭവത്തിൽ അവ്യക്തത തുടരുന്നു. മരിച്ചതിൽ 2 പേരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മൂന്ന് പേരുടെ മരണം ശ്വാസം കിട്ടാതെയാണെന്ന് ഇന്നലെ എംഎൽഎ സിദ്ദിഖ് പറഞ്ഞിരുന്നു. പക്ഷെ ഈ ആരോപണം തള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രംഗത്തെത്തിയിരുന്നു.
Also Read: കോഴിക്കോട് മെഡി. കോളേജ് പുക; 3 പേർ ശ്വാസം കിട്ടാതെ മരിച്ചെന്ന് ആരോപണം, തള്ളി അധികൃതർ
വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ,വടകര സ്വദേശിയായ സുരേന്ദ്രൻ,മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, മേപ്പാടി സ്വദേശി നസീറയും മറ്റൊരാളുമായിരുന്നു ഇന്നലെ മരിച്ചത്. ഇന്ന് നസീറയുടെയടക്കം രണ്ടു പേരുടെ പോസ്റ്റ്മോർട്ടമാണ് നടക്കുക. കൂടാതെ ഇന്ന് അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ന്യൂ ബ്ലോക്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർഫോഴ്സിന്റെയും പരിശോധനയും നടക്കും.
അത്യാഹിത വിഭാഗം മെഡിക്കൽ കോളേജിലെ ഓൾഡ് ബ്ലോക്കിൽ താൽക്കാലികമായി ക്രമീകരിക്കാനുള്ള നടപടി തുടങ്ങി. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത്. തൊട്ടുപിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴിപ്പിച്ചു. ഇതിനിടയിൽ യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തീപടർന്നുവെന്നുമാണ് വിവരം. ഷോർട് സർക്യൂട്ടാണോ അപകട കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായുള്ള പരിശോധന അടക്കം ഇന്ന് നടക്കും.
Also Read: ചിങ്ങ രാശിക്കാർക്ക് വരുമാനം വർധിക്കും, തുലാം രാശിക്കാർക്ക് സമ്മർദ്ദം ഏറും, അറിയാം ഇന്നത്തെ രാശിഫലം!
അത്യാഹിത വിഭാഗം മുഴുവനും പൊലീസ് ഇന്നലെ സീൽ ചെയ്തു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കും എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









