Treatment Delayed: വെന്റിലേറ്ററിൽ നിന്ന് മാറ്റിയതാണ് സഹോദരി മരിക്കാൻ കാരമണമായതെന്ന് സഹോദരൻ ആരോപിച്ചു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ മേപ്പാടി സ്വദേശി നസീറ മരിച്ചതിൽ ആരോപണവുമായി സഹോദരൻ യൂസഫലി. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതാണ് സഹോദരി മരിക്കാൻ കാരമണമായതെന്ന് സഹോദരൻ യൂസഫലി ആരോപിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇതേ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. തുടർന്ന് അരമണിക്കൂറിന് ശേഷമാണ് ചികിത്സ ലഭിച്ചത്. അപ്പോഴേക്കും ആരോഗ്യനില വീണ്ടും ഗുരുതരമായെന്ന് യൂസഫലി പറയുന്നു. അപകടം നടന്ന സ്ഥലത്ത് എമർജൻസി എക്സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. നസീറയെ പുറത്തെത്തിച്ചത് വാതിൽ ചവിട്ടിത്തുറന്നാണ്.
തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി അരമണിക്കൂർ കഴിഞ്ഞാണ് ചികിത്സ ലഭിച്ചത്. അപ്പോഴേക്കും ആരോഗ്യനില ഗുരുതരമായെന്നും ആശുപത്രിയിൽ വച്ച് തന്നെ നസീറ മരിച്ചെന്നും സഹോദരൻ പറഞ്ഞു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലാണ് നീസറയെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് വിവരം. അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്.
#WATCH | Thiruvananthapuram, Kerala | The Kerala Health Minister has ordered an inquiry into smoke spreading in the UPS room of Kozhikode Medical College. She directed the Director of the college's medical education department to shift emergency patients to a safer place for… pic.twitter.com/bsbg7TrULA
— ANI (@ANI) May 3, 2025
പൊട്ടിത്തെറിയെ തുടർന്ന് പുക പടർന്നാണ് അപകടമുണ്ടായത്. നസീറ ഉൾപ്പെടെ രണ്ട് പേരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പുക ശ്വസിച്ചാണ് മരണമെന്ന് ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു. അപകടസമയത്ത് താനും സ്ഥലത്തുണ്ടായിരുന്നുവെന്നും വിവാദം ഉണ്ടാക്കുകയല്ല ലക്ഷ്യമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞിരുന്നു.
എന്നാൽ, ടി സിദ്ദിഖ് എംഎൽഎയുടെ ആരോപണം തള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രംഗത്തെത്തി. വിവിധ രോഗങ്ങളാൽ അത്യാസന്ന നിലയിലായിരുന്നവരാണ് മരിച്ചതെന്നും ഒരു രോഗി ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരിച്ചിരുന്നുവെന്നുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.