കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ അപകടത്തിനിടെ മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യും. മരണത്തെ സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പി എം എസ് എസ് വൈ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ എംആർഐ യൂണിറ്റിന്റെ യുപിഎസിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. തുടർന്ന് പുക വ്യാപിച്ചു. ഇതിനിടെ ആശുപത്രിയിൽ അഞ്ച് പേർ മരിക്കാനിടയായതിൽ വലിയ ആരോപണങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിലാണ് പരിശോധനയും അന്വേഷണവും ആരംഭിച്ചത്.
ALSO READ: 'വെന്റിലേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റി, ചികിത്സ വൈകി'; നസീറയുടെ മരണത്തിൽ ആരോപണവുമായി സഹോദരൻ
പുക ശ്വസിച്ചല്ല രോഗികൾ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ മരണത്തിൽ ആരോപണം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ച് പേരുടെയും പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. വയനാട് മേപ്പാടി സ്വദേശി നസീറ, പശ്ചിമ ബംഗാൾ സ്വദേശിയായ ഗംഗ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, കൊയിലാണ്ടി സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരാണ് മരിച്ചത്.
ഇവരിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ഗംഗ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരിച്ചതായി കണ്ടെത്തിയിരുന്നു. ആത്മഹത്യാശ്രമം നടത്തി മരിച്ചതിനാൽ ഇവരുടെ മൃതദേഹവും പോസ്റ്റുമോർട്ടം ചെയ്യും. അതേസമയം, മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക കാഷ്വാലിറ്റി ഉടൻ സജ്ജമാക്കുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









