Question paper leak case: ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തി; ചോർത്തിയത് അൺ എയ്ഡഡ് സ്കൂൾ പ്യൂൺ, അറസ്റ്റ്

Kerala question paper leak case: ചോദ്യപ്പേപ്പർ ചോർത്തി എംഎസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് നൽകിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2025, 12:32 PM IST
  • മലപ്പുറം സ്വദേശി അബ്ദുൾ നാസറാണ് അറസ്റ്റിലായത്
  • ഫഹദിനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
Question paper leak case: ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തി; ചോർത്തിയത് അൺ എയ്ഡഡ് സ്കൂൾ പ്യൂൺ, അറസ്റ്റ്

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ അൺഎയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ. മലപ്പുറം സ്വദേശി അബ്ദുൾ നാസറാണ് അറസ്റ്റിലായത്. ഇയാൾ ചോദ്യപ്പേപ്പർ ചോർത്തി എംഎസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് നൽകിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

Add Zee News as a Preferred Source

ഇതേ തുടർന്നാണ് അന്വേഷണ സം​ഘം ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യപ്പേപ്പറിലെ ചോദ്യങ്ങൾ എംഎസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയായിരുന്നു. സംഭവത്തിൽ ഫഹദിനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പാദവാർഷിക പരീക്ഷകളിലായി എംഎസ് സൊല്യൂഷൻസ് പൊതുവിദ്യാലയങ്ങളിലെ ചോദ്യപ്പേപ്പർ ചോർത്തി യൂട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.

2017ൽ ആണ് ഈ യൂട്യൂബ് ചാനൽ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. 2023ലെ ക്രിസ്മസ് പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ പ്രവചിച്ച ശേഷം ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. 2024 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയുടേയും ഓണപ്പരീക്ഷയുടേയും ക്രിസ്മസ് പരീക്ഷയുടേയും സമയത്ത് കാഴ്ചക്കാരുടെ എണ്ണം വീണ്ടും വർധിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

യൂട്യൂബ് ചാനലിന്റെ ഓഫീസ് പ്രവർത്തിക്കുന്ന കൊടുവള്ളി മേഖലയിൽ കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് വ്യാപകമായി വിദ്യാർഥികൾ കോപ്പിയടിച്ചതായി കണ്ടെത്തിയിരുന്നു. യൂട്യൂബ് വഴി പുറത്ത് വിട്ട ചോദ്യങ്ങളുടെ ഉത്തരങ്ങൾ വിദ്യാർഥികൾ കയ്യിൽ കരുതുകയായിരുന്നു. സംഭവത്തിൽ കൊടുവള്ളി എഇഒ അന്വേഷണം നടത്തി താമരശേരി ഡിഇഒ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News