Sabarimala Gold Robbery Case: ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെപി ശങ്കരദാസ് റിമാന്‍ഡിൽ

Sabarimala Gold Robbery Case: ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്

Written by - Vishnupriya S | Last Updated : Jan 15, 2026, 08:26 PM IST
  • റിമാന്‍ഡ് ചെയ്ത സാഹചര്യത്തിൽ ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യത്തിലടക്കം നാളെ തീരുമാനമുണ്ടാകും.
  • ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞശേഷം ആശുപത്രി മാറ്റുന്നതിൽ തീരുമാനമെടുക്കും.
  • ഇന്നലെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ 11ാം പ്രതിയായ കെപി ശങ്കരദാസിനെ എസ്ഐടി സംഘം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
Sabarimala Gold Robbery Case: ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെപി ശങ്കരദാസ് റിമാന്‍ഡിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായ കെപി ശങ്കരദാസിനെ റിമാന്‍ഡ് ചെയ്തു. ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. റിമാന്‍ഡ് ചെയ്ത സാഹചര്യത്തിൽ ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യത്തിലടക്കം നാളെ തീരുമാനമുണ്ടാകും. ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞശേഷം ആശുപത്രി മാറ്റുന്നതിൽ തീരുമാനമെടുക്കും. ഇന്നലെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ 11ാം പ്രതിയായ കെപി ശങ്കരദാസിനെ എസ്ഐടി സംഘം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. 

Add Zee News as a Preferred Source

ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥൻ എസ്‍പി ശശിധരൻ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് വിവരം ഇന്നലെ തന്നെ പ്രോസിക്യൂട്ടര്‍ വഴി കോടതിയെ അറിയിച്ചിരുന്നു. ശങ്കരദാസിന്‍റെ അറസ്റ്റ് വൈകുന്നതിനെയും ആശുപത്രിവാസത്തെയും കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മകൻ എസ്‍പിയായതുകൊണ്ടാണ് ശങ്കരദാസ് ആശുപത്രിയിൽ കഴിയുന്നതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് ശങ്കരദാസിനെ എസ്ഐടി ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കെപി ശങ്കരദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നലെ കോടതി നീട്ടിവെച്ചിരുന്നു. നാളെയാണ് മുൻകൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുക. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് ശങ്കരദാസ് മുൻകൂർ ജാമ്യം തേടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News