കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു!!

കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 12 വൈസ് പ്രസിഡന്‍റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പട്ടിക. 

Updated: Jan 24, 2020, 06:16 PM IST
കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു!!

കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 12 വൈസ് പ്രസിഡന്‍റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പട്ടിക. 

വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചിട്ടില്ല. ഉപാധ്യക്ഷ്യന്‍മാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ തുടങ്ങിയ ഭാരവാഹികളുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് വനിതകള്‍ മാത്രമാണ് പട്ടികയിലുള്ളത്. രണ്ടാം ഘട്ട പട്ടിക ഫെബ്രുവരി 10ന് പ്രഖ്യാപിച്ചേക്കും. 

പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴയ്ക്കന്‍, ടി. സിദ്ദിഖ്, പത്മജ വേണുഗോപാല്‍ എന്നിവരടക്കം 12 ഉപാധ്യക്ഷന്‍മാരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പാലോട് രവി, എഎ ഷുക്കൂര്‍, കെ. സുരേന്ദ്രന്‍ എന്നിവരടക്കം 34 ജനറല്‍ സെക്രട്ടറിമാരാണ് പട്ടികയിലുള്ളത്. കെ. കെ കൊച്ചുമുഹമ്മദ് ട്രഷറര്‍ ആയി തുടരും.

വൈസ് പ്രസിഡന്‍റുമാര്‍: ജോസഫ് വാഴയ്ക്കന്‍, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ശൂരനാട് രാജശേഖരന്‍, കെ.പി.ധനപാലന്‍, പത്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സി.പി.മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, കെ.സി റോസക്കുട്ടി, സി.പി.മുഹമ്മദ്, ശരത്ചന്ദ്രപ്രസാദ്‍. 

ജനറല്‍ സെക്രട്ടറിമാര്‍: എ പാലോട് രവി, എഎ ഷുക്കൂർ, കെ സുരേന്ദ്രൻ, തമ്പാനൂർ രവി, സജീവ് ജോസഫ്, കോശി എം കോശി, പി എം നിയാസ്, പഴകുളം മധു, എൻ സുബ്രഹ്മണ്യൻ, ജെയ്സൺ ജോസഫ്, കെ ശിവദാസൻ നായർ, സജീവ് മാറോളി, കെ പി അനിൽകുമാർ, എ തങ്കപ്പൻ, അബ്ദുൾ മുത്താലിബ്, വി എ കരീം, റോയ് കെ പൗലോസ്, ടി എം സക്കീർ ഹുസൈൻ‌, ജി രതികുമാർ, മണക്കാട് സുരേഷ്, രാജേന്ദ്രപ്രസാദ്, സി ആർ മഹേഷ്, ഡി സുഗതൻ, എം മുരളി, സി ചന്ദ്രൻ, ടോമി കല്ലാണി, ജോൺസൺ എബ്രഹാം, മാത്യു കുഴൽനാടൻ, കെ പ്രവീൺകുമാർ, ജ്യോതികുമാർ ചാമക്കാല, എം എം നസീർ, ഡി സോന, ഒ അബ്ദുൾ റഹ്മാൻ കുട്ടി, ഷാനവാസ് ഖാൻ.  

പട്ടികയില്‍ എംഎല്‍എമാരെയോ എംപിമാരെയോ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നത്.

എ-ഐ ​ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺ​ഗ്രസ് ഹൈക്കമാൻഡ് തള്ളിയിരുന്നു. 

ഒരാൾക്ക് ഒരു പദവി എന്ന നയം  കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവിൽ കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്.