കെപിസിസിക്ക് "മഹാജംബോ"പട്ടിക!

ഒരാള്‍ക്ക്‌ ഒരു പദവി എന്ന നിര്‍ദേശം നടപ്പിലക്കാനവില്ല എന്ന  പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ നിലപാടാണ്  കാര്യങ്ങള്‍ വീണ്ടും മാറ്റി മറിച്ചത്.ഇതോടെ എംപി മാരെയും എംഎല്‍എ മാരെയും ഉള്‍പെടുത്തി കെപിസിസി ഭാരവാഹി പട്ടിക പ്രഖാപിക്കും.

Updated: Jan 17, 2020, 12:28 PM IST
കെപിസിസിക്ക് "മഹാജംബോ"പട്ടിക!

ന്യുഡല്‍ഹി:ഒരാള്‍ക്ക്‌ ഒരു പദവി എന്ന നിര്‍ദേശം നടപ്പിലക്കാനവില്ല എന്ന  പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ നിലപാടാണ്  കാര്യങ്ങള്‍ വീണ്ടും മാറ്റി മറിച്ചത്.ഇതോടെ എംപി മാരെയും എംഎല്‍എ മാരെയും ഉള്‍പെടുത്തി കെപിസിസി ഭാരവാഹി പട്ടിക പ്രഖാപിക്കും.

24 ഭാരവാഹികളും 50 അംഗ എക്സിക്യൂട്ടീവും എന്നത് 100 വരെ ഭാരവാഹികള്‍ എന്ന നിലയിലേയ്ക്ക് മാറിയേക്കും. പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് വിവരം.

30 ജനറല്‍ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിലിടംപിടിച്ചതയാണ് സൂചന. 5 വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, അതിലേറെ വൈസ് പ്രസിഡന്റുമാര്‍ എന്നിങ്ങനെയാണ് അന്തിമ പട്ടികയെന്നാണ് വിവരം.ഒരാൾക്ക് ഒരു പദവിയെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു.ഇതേ തുടര്‍ന്നാണ്‌ ഇപ്പോള്‍ ഗ്രൂപ്പുകളുടെ നോമിനിമാരെയും എംപി മാരെയും എംഎല്‍എ മാരെയും ഉള്‍പെടുത്തി ഭാരവാഹിപട്ടിക പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നത്.

ഒരാൾക്ക് ഒരു പദവിയിൽ എന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും ഉറച്ചു നിന്നിരുന്നു. ഹൈക്കമാൻഡ് നിർദേശവും അതുതന്നെയായിരുന്നു.എ ഗ്രൂപ്പും ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നു. 

എന്നാൽ വർക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷും  കെ.സുധാകരനും തുടരുന്നതിന്   ഹൈക്കമാന്‍ഡ് അനുവദിച്ചതോടെ ബാക്കിയെല്ലാ നിര്‍ദേശങ്ങളും തകിടം മറിയുകയായിരുന്നു.എം എല്‍ എ മാരെയും ഭാരവാഹികളായി പരിഗണിക്കണം എന്ന് ഐ ഗ്രൂപ്പ് ഹൈക്കമാൻഡ് ആവശ്യപെട്ടു.എന്തായാലും ജംബോ പട്ടികയെ തുടര്‍ന്ന് ഉടലെടുത്ത കെപിസിസി ഭാരവാഹി തര്‍ക്കം "മഹാ ജംബോ"പട്ടികയില്‍ എത്തി നില്‍ക്കുകയാണ്.