കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. സോളാര്‍ നടപടികളെ രാഷ്ട്രീയമായി നേരിടുന്നതിനെ ചൊല്ലി കോണ്‍ഗ്രസിൽ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് രാഷ്ടീയകാര്യ സമിതി ഇന്ന് ചേരുന്നത്. കേസുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ  ഭിന്നാഭിപ്രായം യോഗത്തിൽ പ്രകടമാകും. സോളാര്‍ കേസ് പാര്‍ട്ടി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പക്ഷം. 

Last Updated : Oct 21, 2017, 08:08 AM IST
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. സോളാര്‍ നടപടികളെ രാഷ്ട്രീയമായി നേരിടുന്നതിനെ ചൊല്ലി കോണ്‍ഗ്രസിൽ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് രാഷ്ടീയകാര്യ സമിതി ഇന്ന് ചേരുന്നത്. കേസുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ  ഭിന്നാഭിപ്രായം യോഗത്തിൽ പ്രകടമാകും. സോളാര്‍ കേസ് പാര്‍ട്ടി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പക്ഷം. 

അഴിമതി, മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ദുരുപയോഗം എന്നിവയെ പ്രതിരോധിക്കാനില്ലെന്നും ഈ വിഭാഗം വാദിക്കുന്നു. അതേ സമയം പാര്‍ട്ടിക്കെതിരായ നീക്കമെന്ന നിലയില്‍ ഇതിനെ കണ്ട് ശക്തമായ പ്രതിരോധം വേണമെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. സര്‍ക്കാര്‍ നടപടികളിലെ പാളിച്ചയും ആരോപണ വിധേയരെ അനുകൂലിക്കുന്നവര്‍ എടുത്തുകാട്ടും. സോളാർ കേസിനെതിരെ യുഡിഎഫിന്‍റെ പ്രചാരണ യോഗങ്ങൾ ഇന്ന് തുടങ്ങും. ആദ്യ വിശദീകരണ യോഗം കോട്ടയത്താണ് നടക്കുന്നത്. തിരുനക്കര മൈതാനിയിലെ യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.മുരളിധരൻ എംഎൽഎ തുടങ്ങിയവർ സംസാരിക്കും. എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. 

Trending News