കെപിസിസി അധ്യക്ഷ പദവി: പട്ടിക ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ ചുരുക്കപ്പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുമാണ് മൂന്ന് പേരുടെ പേര് നിര്‍ദ്ദേശിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുക്കുന്നത്.

Updated: Apr 19, 2018, 05:57 PM IST
കെപിസിസി അധ്യക്ഷ പദവി: പട്ടിക ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ ചുരുക്കപ്പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുമാണ് മൂന്ന് പേരുടെ പേര് നിര്‍ദ്ദേശിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുക്കുന്നത്.

അതേസമയം, പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ എം. എം ഹസനെ അധ്യക്ഷനായി തുടരാന്‍ അനുവദിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതുകൂടാതെ, കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി.

പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും എ. കെ. ആന്റണിയും കേരളത്തിന്‍റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കും രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.