)
തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഷ്ട്രീയമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായി എല്ലാവരുമായും അദ്ദേഹം സൗഹൃദം പുലർത്തിയിരുന്നു. വി എസിന്റെ വിയോഗത്തിൽ കുടുംബത്തോടും പാർട്ടിയോടും ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
വളരെ കുട്ടിക്കാലം മുതൽക്കേ തനിക്ക് അറിയുന്നയാളാണ് വി എസ് എന്നും ഒരേ നാട്ടുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന് തങ്ങളോടെല്ലാം വലിയ സ്നേഹമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യയശാസ്ത്രപരമായി ഭിന്നതയുണ്ടായിരുന്നു.എന്നാൽ നല്ല ഒരു മനുഷ്യസ്നേഹിയായിരുന്നു വി എസ്.
അദ്ദേഹം കാണുമ്പോൾ പരുക്കനാണെന്ന് തോന്നുമെങ്കിലും അദ്ദേഹത്തോട് അടുത്തുപെരുമാറുമ്പോൾ വിഎസിന്റെ മനഃശുദ്ധി അറിയാൻ സാധിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വി എസുമായുള്ള സംസാരങ്ങൾ എപ്പോഴും ഹൃദ്യമായിരുന്നു. അദ്ദേഹം നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്നും അദ്ദേഹവുമൊത്തുള്ള നിമിഷങ്ങൾ എന്നും ഓർക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.