)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നേതൃത്വം രാഹുലിനോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാജി സ്വയം എടുത്ത തീരുമാനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. തനിക്ക് രേഖാമൂലമോ വാക്കാലോ ഇതുവരെ രാഹുലിനെതിരെ ആരുടെയും പരാതി ലഭിച്ചിട്ടില്ല. താൻ രാഹുലിന് ഒരു നിർദ്ദേശവും നൽകിയിട്ടില്ല. തന്റെ നിലപാടുകൾ കൊണ്ട് പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ രാജി വച്ചത്. പരാതി ലഭിച്ചാൽ പരിശോദിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് രാഹുൽ മാങ്കുട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ആരും രാജി ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു രാഹുൽ പ്രസ് മീറ്റിൽ പറഞ്ഞത്. താൻ ഓടിയൊളിക്കുന്നില്ലെന്നും പരാതികളുയർന്നാൽ അതിനെ നിയമപരമായി നേടിരുമെന്നും രാഹുൽ പറഞ്ഞു. യുവനടി തന്റെ അടുത്ത സുഹൃത്ത് ആണെന്നും അവരുടെ പരാതി തന്നെ കുറിച്ചാണെന്ന് കരുതുന്നില്ലെന്നുമാണ് രാഹുൽ പറഞ്ഞത്.
രാജ്യത്തിന്റെ നിയമ സംവിധാനത്തിന് വിരുദ്ധമായി ഒരു പ്രവര്‍ത്തിയും താൻ ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. രാഹുലിനെതിരായ ചാറ്റുകളും ശബ്ദരേഖയുമെല്ലാം പുറത്തുവന്നിരുന്നു. എന്നിട്ടും നിയമപരമായി എല്ലാം നേരിടുമെന്നായിരുന്നു രാഹുലിന്റെ മറുപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.