കെപിസിസി പുന:സംഘടന രണ്ടാം ഘട്ടം ഉടനുണ്ടാകില്ല !

കെപിസിസി ഭാരവാഹികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും രണ്ടാം ഘട്ട പട്ടിക ഇനിയും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.നേതൃത്വം നേരത്തെ അറിയിച്ചിരുന്നത് ഫെബ്രുവരി പത്തോടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിക്കുമെന്നാണ്.എന്നാലിപ്പോള്‍ പട്ടിക വൈകുകയാണ് .ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കെപിസിസി യുടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപനം വൈകുന്നതിന് കാരണമായി.

Updated: Feb 18, 2020, 01:53 AM IST
കെപിസിസി പുന:സംഘടന രണ്ടാം ഘട്ടം ഉടനുണ്ടാകില്ല !

തിരുവനന്തപുരം:കെപിസിസി ഭാരവാഹികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും രണ്ടാം ഘട്ട പട്ടിക ഇനിയും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.നേതൃത്വം നേരത്തെ അറിയിച്ചിരുന്നത് ഫെബ്രുവരി പത്തോടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിക്കുമെന്നാണ്.എന്നാലിപ്പോള്‍ പട്ടിക വൈകുകയാണ് .ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കെപിസിസി യുടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപനം വൈകുന്നതിന് കാരണമായി.

ഒന്നാം ഘട്ട പട്ടികയില്‍ 12 ഉപാധ്യക്ഷന്മാര്‍ ,34 ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെയാണ് പ്രഖ്യാപിച്ചത്.ഒരാള്‍ക്ക്‌ ഒരു പദവി എന്ന നയം നടപ്പിലാക്കിയതിനാല്‍ തന്നെ കെപിസിസി ഭാരവാഹിത്വം ആഗ്രഹിച്ച പല എംപി മാരും എംഎല്‍എ മാരും പട്ടികയില്‍ നിന്ന് ഒഴിവാകുകയും ചെയ്തു.അത് കൊണ്ട് തന്നെ ഇനി പ്രഖ്യാപിക്കാനുള്ള പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റ്‌ മാര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ഇടം പിടിച്ചേക്കും.എന്നാല്‍ വര്‍ക്കിംഗ് പ്രസിഡന്റ്‌ മാരുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്ന് നേരത്തെ തന്നെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ആദ്യഘട്ട പട്ടിക പ്രഖ്യാപനം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നതും രണ്ടാം ഘട്ട പ്രഖ്യാപനം വൈകുന്നതിന് കാരണമാണ്.കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ കലഹം ഉണ്ടായാല്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ്‌ നേതൃത്വത്തിനും അറിയാം.ഈ സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ രണ്ടാം ഘട്ട ഭാരവാഹി പട്ടിക പ്രഖ്യപിക്കുന്നതിനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.എഐസിസി  ജെനെറല്‍    സെക്രട്ടറി കെസി വേണുഗോപാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആശയവിനിമയം കേരളത്തിലെ നേതാക്കളുമായി നടത്തുന്നതയാണ് വിവരം.

ആവശ്യമെങ്കില്‍ വീണ്ടും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവര്‍ വീണ്ടും ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ്‌ ഹൈക്കാമന്‍ഡുമായി ചര്‍ച്ച നടത്തും.