കെപിസിസി പുനഃസംഘടന: വീണ്ടും ഡല്‍ഹിയില്‍ ചര്‍ച്ചകള്‍

കെപിസിസി പുനഃസംഘടനയുമായി ബന്ധപെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം പരിഹരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെത്തി ഹൈക്കമാണ്ടുമായി ചര്‍ച്ചനടത്തും.നിലവില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ പട്ടികയില്‍ യൂത്ത് കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വവും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചില എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Updated: Jan 22, 2020, 06:12 AM IST

അതുകൊണ്ട് തന്നെ ഈ ചര്‍ച്ചകളില്‍ കെപിസിസി ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനാണ് ഹൈക്കമാണ്ട് ശ്രമം.ഒരാള്‍ക്ക്‌ ഒരു പദവി എന്ന നിലപാടില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്മാറിയിട്ടുണ്ട്.എന്നാല്‍ എ ഗ്രൂപ്പ് ഒരാള്‍ക്ക്‌ ഒരു പദവി എന്നതില്‍ തന്നെ ഉറച്ച് നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.എന്തായാലും വീണ്ടും എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും പട്ടികയില്‍ നിന്നും ചില പേരുകള്‍ ഒഴിവാക്കുന്നതിന് സാധ്യതയുണ്ട്.

വര്‍ക്കിംഗ് പ്രസിഡന്റ്‌ മാരുടെ കാര്യത്തിലും ചില തര്‍ക്കങ്ങള്‍ നേതാക്കള്‍ക്കിടയില്‍ ഉണ്ട്.മുതിര്‍ന്ന നേതാവ് കെ വി തോമസിനെ വര്‍ക്കിംഗ് പ്രസിഡന്റ്‌ ആകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.അതേസമയം എഐസിസി ജെനെറല്‍ സെക്രട്ടറി സ്ഥാനത്തിനും കെവി തോമസിന് താലപര്യമുണ്ടെന്നാണ് വിവരം.എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാണ്ട് തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് മറ്റ് നേതാക്കള്‍.

എന്തായാലും കെപിസിസി ഭാരവാഹികളെ ഉടനെ പ്രഖ്യാപിക്കണം എന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍,അതേസമയം പുനഃസംഘടനയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പരിഗണന ഉറപ്പ് വരുത്തണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധി.  യുവാക്കളെ പരിഗണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സും സോണിയാഗാന്ധിയോട് ആവശ്യപെട്ടിട്ടുണ്ട്.