കെപിസിസി പുന:സംഘടന;പ്രഖ്യാപനം ഈ ആഴ്ച്ച

സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍,നേരത്തെ തയ്യാറാക്കിയ ജംബോ പട്ടികയില്‍ നിന്നും ചിലരെ ഒഴിവാക്കി ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതിനും സാധ്യതയുണ്ട്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല,കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പുന:സംഘടനയുമായി ബന്ധപെട്ട് കോണ്‍ഗ്രെസ് ഹൈക്കമാണ്ടിനെ തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്.

Updated: Jan 14, 2020, 07:03 PM IST
കെപിസിസി പുന:സംഘടന;പ്രഖ്യാപനം ഈ ആഴ്ച്ച

കെപിസിസി പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍,നേരത്തെ തയ്യാറാക്കിയ ജംബോ പട്ടികയില്‍ നിന്നും ചിലരെ ഒഴിവാക്കി ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതിനും സാധ്യതയുണ്ട്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല,കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പുന:സംഘടനയുമായി ബന്ധപെട്ട് കോണ്‍ഗ്രെസ് ഹൈക്കമാണ്ടിനെ തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്.

ഒരാള്‍ക്ക്‌ ഒരു പദവി എന്ന നിലപാടില്‍ കെപിസിസി അദ്ധ്യക്ഷന്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അത് എ,ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പിന് കാരണമാകും.നിലവിലെ എംഎല്‍എ മാരെയും എംപി മാരെയും പുന:സംഘടനയില്‍ കെപിസിസി ഭാരവാഹികളാക്കണമെന്നാണ് ഇരുഗ്രൂപ്പുകളുടെയും ആവശ്യം.കുട്ടനാട് ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് എത്രയും പെട്ടന്ന് പുന:സംഘടന നടത്തണമെന്ന നിലപാടിലാണ് മുല്ലപ്പള്ളി.

ഡിസിസി കളുടെ പുന:സംഘടനയും അനിവാര്യമാണ് ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ പുന:സംഘടനയ്ക്ക് ഹൈക്കമാന്‍ഡ് അനുവധിക്കണമെന്ന നിലപാടിലാണ് മുല്ലപ്പള്ളി ഇക്കാര്യം മുതിര്‍ന്ന നേതാക്കളെമുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.

പുന:സംഘടനയില്ലാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന നിലപാടാണ് മുല്ലപ്പള്ളിയുടെത്. ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിയുടെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന നിലപാടിനെ അനുകൂലിക്കുന്നുണ്ട്.കെപിസിസി യുടെ പ്രായപരിധി 65 എന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ്  മുന്നോട്ട് വെച്ചിരുന്നു എന്നാല്‍ അതിനോടും ഗ്രൂപ്പുകള്‍ യോജിക്കാത്ത സാഹചര്യമാണുള്ളത്.

അതുകൊണ്ട് തന്നെ മൂന്ന് നേതാക്കളുമായി ചര്‍ച്ച നടത്തി കെപിസിസിയുടെ ഭാരവാഹികളെയും കെപിസിസി നിര്‍വാഹകസമിതി അംഗങ്ങളെയും കണ്ടെത്താനാണ്‌ ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.ജംബോ പട്ടികയില്‍ നിന്നും അന്‍പത് അംഗങ്ങള്‍ എന്ന നിലയിലേക്ക് എണ്ണം നിജപെടുത്തുന്നതിനും സാധ്യതയുണ്ട്.