കെപിസിസി പുന:സംഘടന;ഗ്രൂപ്പുകള്‍ക്കതീതമായി പിന്തുണനേടാന്‍ കരുനീക്കവുമായി വിഡി സതീശന്‍

സംഘടനയില്‍ വര്‍ക്കിംഗ് പ്രസിഡന്റ്‌ ആക്കണമെന്ന ആവശ്യമാണ്‌ സജീവം.ഐ ഗ്രൂപ്പില്‍ നിന്നുമുള്ള പിന്തുണ സതീശനുണ്ട്.എന്നാല്‍ കാര്യങ്ങള്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയിലേക്കെത്തിയാല്‍ വിഡി സതീശന്‍ കെപിസിസി യുടെ അധ്യക്ഷസ്ഥാനത്ത് എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.കോണ്‍ഗ്രസിന്‍റെ ഏറ്റവും സംഘടനാ ശേഷിയുള്ള എറണാകുളം ജില്ല ഗ്രൂപ്പുകള്‍ക്കതീതമായി സതീശനോപ്പമാണ്.

Updated: Jan 8, 2020, 06:14 PM IST
കെപിസിസി പുന:സംഘടന;ഗ്രൂപ്പുകള്‍ക്കതീതമായി പിന്തുണനേടാന്‍ കരുനീക്കവുമായി വിഡി സതീശന്‍

കെപിസിസി പുന;സംഘടനയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴും മുതര്‍ന്ന നേതാക്കളൊക്കെ തങ്ങളുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.നിലവിലെ കമ്മറ്റിയില്‍ ഉപാധ്യക്ഷനായ വിഡി സതീശനെ പുന:സംഘടനയില്‍ വര്‍ക്കിംഗ് പ്രസിഡന്റ്‌ ആക്കണമെന്ന ആവശ്യമാണ്‌ സജീവം.ഐ ഗ്രൂപ്പില്‍ നിന്നുമുള്ള പിന്തുണ സതീശനുണ്ട്.എന്നാല്‍ കാര്യങ്ങള്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയിലേക്കെത്തിയാല്‍ വിഡി സതീശന്‍ കെപിസിസി യുടെ അധ്യക്ഷസ്ഥാനത്ത് എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.കോണ്‍ഗ്രസിന്‍റെ ഏറ്റവും സംഘടനാ ശേഷിയുള്ള എറണാകുളം ജില്ല ഗ്രൂപ്പുകള്‍ക്കതീതമായി സതീശനോപ്പമാണ്.

സതീശന്റെ ഇടപെടല്‍ കൊണ്ടാണ് കഴിഞ്ഞ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് കെവി തോമസിന് സീറ്റ് ലഭിക്കാതിരുന്നത്.ഇങ്ങനെ കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന വിഡി സതീശന് കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും നല്ലബന്ധമാണ്.അതുകൊണ്ട് തന്നെ സമ്പൂര്‍ണ്ണ പുന;സംഘടനയില്‍ കെപിസിസി അധ്യക്ഷസ്ഥാനം കൂടി ഉള്പെടുകയാണെങ്കില്‍ വിഡി സതീശന്റെ പേരും കടന്ന് വരും.

നിലവില്‍ ഐ ഗ്രൂപ്പിന്‍റെ ഭാഗമാണെങ്കിലും എ ഗ്രൂപ്പിലെ ഉമ്മന്‍‌ചാണ്ടി അടക്കമുള്ളവര്‍ക്ക് സതീശനോട് എതിര്‍പ്പില്ല.ഈ സാഹചര്യത്തില്‍ കെപിസിസി യിലെ താക്കോല്‍ സ്ഥാനത്ത് സതീശന്‍ വരുമെന്ന് ഉറപ്പാണ്.നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ വിമര്‍ശിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്കെതിരെ പരസ്യമായി തന്നെ വിഡി സതീശന്‍ രംഗത്ത് വന്നിരുന്നു.പുന:സംഘടനയിലും ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിക്കുന്നവര്‍ ചുമതലകളില്‍ വരുന്നതിനെ സതീശന്‍ പിന്തുണയ്ക്കുന്നുമുണ്ട്.