കെപിസിസി പുന:സംഘടനയില്‍ ധാരണ ?

കെപിസിസി  ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം. അൻപതായി ചുരുക്കാനാണ് നീക്കം.

Updated: Jan 15, 2020, 01:50 AM IST
കെപിസിസി പുന:സംഘടനയില്‍ ധാരണ ?

കെപിസിസി  ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം. അൻപതായി ചുരുക്കാനാണ് നീക്കം.
എ, ഐ ഗ്രൂപ്പുകളിൽ നിന്ന് 10 വീതം ജനറൽ സെക്രട്ട റിമാരും ഗ്രൂപ്പില്ലാത്ത 5 പേരും ഭാരവാഹികള്‍ ആയേക്കും. വനിതയുവപ്രാതിനിധ്യം ഉറപ്പാക്കി 25 സെക്രട്ടറിമാർ ഉണ്ടായേക്കും.ഒരാഴ്ച്ചക്കകം പുനസംഘടന പൂർത്തിയാക്കുമെന്ന്സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നേതാക്കൾ ഡൽഹിയിൽ അറിയിച്ചു.

 
കെപിസിസി പുനസംഘടന ചർച്ച നീളുന്ന സാഹചര്യത്തിലാണ്  മുല്ലപ്പള്ളി രാമചന്ദ്രൻ,മുന്‍ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി,  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  എന്നവർ സോണിയ ഗാന്ധിയുമായാ കൂടിക്കാഴ്ച്ച നടത്തിയത്. സംഘടന കാര്യങ്ങളുടെ ചുമതലയുള്ള ജെനറല്‍  സെക്രട്ടറി കെ സി വേണുഗോപാലും  ചർച്ചയിൽ പങ്കെടുത്തു.കഴിഞ്ഞ കാലങ്ങളിലെ പോലെ  കെപിസിസിക്ക്  ജംബോ കമ്മറ്റികൾ വേണ്ടന്ന  നിലപാടിലാണ് കോൺഗ്രസ്സ്ഹൈക്കമാന്‍ഡ്. 

ഭാരവാഹികളുടെ എണ്ണം 50 ആയി ചുരുക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചതായാണ് വിവരം.ജനപ്രതിനിധികളെ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന നിലപാടാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് ,എന്നാൽ ഭാരവാഹികളുടെ എണ്ണം കുറക്കുന്നതിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വിയോജിപ്പ്അറിയിച്ചു.അതേസമയം  വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞടുപ്പുകളെ ബാധിക്കാതിരിക്കാന്‍ ധാരണയില്‍  എത്തുന്നതിനാണ് ഡൽഹി ചർച്ചകളിലുണ്ടായ പൊതു അഭിപ്രായം.വനിത -യുവ പങ്കാളിത്തം ഉറപ്പാക്കി  25 പേർക്ക് വരെ കെപിസിസി  സെക്രട്ടറി സ്ഥാനം നൽകിയേക്കും. ഒരാഴ്ച്ചക്കുള്ളിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് കെപിസിസി  അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

വര്‍ക്കിംഗ് പ്രസിഡണ്ട് , വൈസ് പ്രസിഡന്റ് എന്നിവയിൽ ഹൈക്കമാന്റാണ്  അന്തിമ തീരുമാനം എടുക്കുക.വര്‍ക്കിംഗ് പ്രസിഡണ്ട് മാരെ നിശ്ചയിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം കേരളമൊഴികെയുള്ള പിസിസികളില്‍ ഇല്ലാതായിരുന്നു.എന്നാല്‍ സംസ്ഥാനത്തെ  പ്രത്യേക സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ്  സ്ഥാനം കെപിസിസി യില്‍ തുടരുകയായിരുന്നു.അതേസമയം ആരൊക്കെ ഭാരവാഹികള്‍ അകണമെന്ന കാര്യത്തില്‍ ഉമ്മന്‍‌ചാണ്ടി,രമേശ്‌ ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഏകദേശ ധാരണയിലെത്തിയതായാണ് വിവരം.