കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും

കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും. 

Updated: Jun 1, 2018, 06:06 PM IST
കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. കൂടാതെ 12ന് കെപിസിസി നേതൃയോഗവും ചേരും.

അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട ദയനീയ തോല്‍വിയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വി.എം.സുധീരന്‍ രംഗത്ത്.

ചെങ്ങന്നൂരില്‍ പാര്‍ട്ടി പരാജയപ്പെടാനുള്ള മുഖ്യ കാരണം ഗ്രൂപ്പ് കളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ തങ്ങളുടെ ശൈലി മാറ്റണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയെക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം കൊടുക്കുന്ന രീതി മാറ്റണം. ഗ്രൂപ്പുണ്ടെങ്കിലെ മുന്നോട്ട് പോകാനാകൂ എന്ന കാഴ്ചപ്പാട് തന്നെ മാറണം. ഈ തോല്‍വി എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്നതാവണമെന്നും സുധീരന്‍ പറഞ്ഞു.

അതുകൂടാതെ പാര്‍ട്ടി അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ പരിഗണിക്കാന്‍ തയ്യാറാകണം. ചെങ്ങന്നൂര്‍ പരാജയത്തില്‍ സംഘടനാ ദൗര്‍ബല്യവും കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ തന്‍റെ നിലപാട് പാര്‍ട്ടി തലത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.