കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു
ജാതി വിവേചനം അടക്കമുള്ള പരാതികൾ ശങ്കർ മോഹന് എതിരെ ഉയർന്നിരുന്നു.
കോട്ടയം: വിവാദങ്ങൾക്കൊടുവിൽ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ്. അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും രാജിക്കത്ത് നൽകി.
ജാതി വിവേചനം അടക്കമുള്ള പരാതികൾ ശങ്കർ മോഹന് എതിരെ ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബർ മുതലാണ് ശങ്കർ മോഹന് എതിരെ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ സമരം ആരംഭിച്ചത്. നേരത്തെ ശങ്കർ മോഹന് എതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...