കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു; മൂന്ന് യുവാക്കള്‍ മരിച്ചു

അപകടം നടന്നത് വെമ്പായത്തിനു സമീപം പെരുങ്കുഴിയിലാണ്

Last Updated : Dec 30, 2019, 09:45 AM IST
  • കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം.
  • അപകടം നടന്നത് വെമ്പായത്തിനു സമീപം പെരുങ്കുഴിയിലാണ്.
കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു; മൂന്ന് യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം.

അപകടം നടന്നത് വെമ്പായത്തിനു സമീപം പെരുങ്കുഴിയിലാണ്. അപകടത്തില്‍ ആദ്യം രണ്ടു യുവാക്കളായിരുന്നു മരിച്ചത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു അപകടം.

മരിച്ചതില്‍ ഒരാള്‍ നെടുമങ്ങാട് വെള്ളരികോണം സ്വദേശിയായ മനുവാണെന്ന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ ആള്‍ കല്ലുവാക്കുഴി സ്വദേശി ഉണ്ണിയാണ്. 

ഈ അപകടത്തില്‍ പരിക്കേറ്റ മറ്റൊരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ഇയാളും മരണത്തിന് കീഴടങ്ങി. കല്ലുവാക്കുഴി സ്വദേശി വിഷ്ണുവാണ് ഈ മൂന്നാമന്‍.

ഈ മൂന്നുപേരും ഒരു ബൈക്കില്‍ യാത്ര ചെയ്തിരുന്നവരാണെന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞത്. മനുവും ഉണ്ണിയും സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞിരുന്നു.

കല്ലുവാക്കുഴിയില്‍ താമസിക്കുന്ന മനുവിന്‍റെ അമ്മയെ കാണാനായി പോകുകയായിരുന്നു ഈ മൂവര്‍ സംഘം എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. 

Trending News