KSRTC Bus: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം; ആളുകള്‍ ബസിൽ കുടുങ്ങിക്കിടക്കുന്നു

KSRTC Bus Overturned: അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി പേർ ബസിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Apr 15, 2025, 12:52 PM IST
  • മണിയമ്പാറ ഭാ​ഗത്ത് വച്ചാണ് അപകടം ഉണ്ടായത്
  • രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു
KSRTC Bus: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം; ആളുകള്‍ ബസിൽ കുടുങ്ങിക്കിടക്കുന്നു

കൊച്ചി: കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കോതമം​ഗലത്തിനടുത്ത് നേര്യമം​ഗലത്താണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി പേർ ബസിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മണിയമ്പാറ ഭാ​ഗത്ത് വച്ചാണ് അപകടം ഉണ്ടായത്.

Add Zee News as a Preferred Source

നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. നിരവധിയാളുകൾ ബസിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു. ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി പേർ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതുമായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News