)
തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി കണ്ടക്ടറെയും ഡ്രൈവറെയും സമരാനുകൂലികൾ മർദിച്ചതായി പരാതി. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ ഷിബുവിനും ഡ്രൈവർ സുനിൽകുമാറിനും ആണ് മർദനമേറ്റതായി പറയുന്നത്.
വാഹനത്തിൽ ഉണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടതായും പരാതിയിൽ പറയുന്നു. കണ്ടക്ടറും ഡ്രൈവറും കാട്ടാക്കട ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പൊന്മുടിയിലേക്ക് സർവീസ് നടത്തുന്ന ബസിനെയാണ് സമരാനുകൂലികൾ കാട്ടാക്കടയിൽ തടഞ്ഞത്. ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ സമരാനുകൂലികൾ എത്തി മർദ്ദിക്കുകയായിരുന്നുവെന്ന് ഷിബു പോലീസിനോട് പറഞ്ഞു. കാട്ടാക്കയിൽ ഒരു ബസും സർവീസ് നടത്തുന്നില്ല. സമരാനുകൂലികൾ ജങ്ഷൻ കേന്ദ്രീകരിച്ച് വാഹനങ്ങൾ തടഞ്ഞു.
അതേസമയം, ബസ് സർവീസ് നടത്താൻ കെഎസ്ആർടിസി അധികൃതർ പോലീസ് സംരക്ഷണമാവശ്യപ്പെട്ടു. കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോ അധികൃതരാണ് പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടത്. ജീവനക്കാർ എത്തിയാൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.