)
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സർവീസ് നടത്താനുറച്ച് കെഎസ്ആർടിസി. സിപിഎം നേതാക്കളും സിഐടിയു നേതാക്കളുമായി കെഎസ്ആർടിസി തർക്കം തുടരുന്നതിനിടെ ഇന്ന് സംസ്ഥാനത്ത് സർവീസ് നടത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ബസ് സർവീസ് നടത്താൻ കെഎസ്ആർടിസി അധികൃതർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു.
കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോ അധികൃതരാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ജീവനക്കാരെത്തിയാൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. കേരളത്തിൽ പണിമുടക്കിന്റെ ആവശ്യമില്ലെന്നും കെഎസ്ആർടിസി പതിവ് പോലെ സർവീസ് നടത്തുമെന്നുമാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇതിന് പിന്നാലെ ഗതാഗത മന്ത്രിയുടെ നിലപാട് തള്ളി എൽഡിഎഫ് കൺവീനറും സിഐടിയു സംസ്ഥാന അധ്യക്ഷനുമായ ടിപി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. സർവീസ് നടത്തിയാൽ തടയാൻ തൊഴിലാളികൾക്ക് അറിയാമെന്നും കെഎസ്ആർടിസി നിരത്തിലിറങ്ങില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞിരുന്നു.
സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും കെഎസ്ആർടിസിക്കും പണിമുടക്ക് ബാധകമാണെന്ന് പറഞ്ഞിരുന്നു. ഇതിനിടെ ദേശീയ പണിമുടക്ക് ദിനത്തിൽ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം ലഭിക്കില്ലെന്നായിരുന്നു കെഎസ്ആർടിസിയുടെ നിലപാട്. ഈ ദിവസത്തെ തുക ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്ന് പിടിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.