KSRTC Bus Driver Suspended: താമരശ്ശേരി ചുരം കയറുമ്പോഴും ഫോൺ വിളി; കെഎസ്ആർടിസി സ്വഫ്റ്റ് ഡ്രൈവർക്ക് സസ്പെൻഷൻ

KSRTC Bus Driver Suspended: തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് സർവ്വീസ് പോയ ബസിലാണ് സംഭവം

Written by - Zee Malayalam News Desk | Last Updated : May 26, 2025, 08:29 PM IST
  • ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു.
  • ആര്‍പികെ 125 സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജെ. ജയേഷിനെയാണ് കെഎസ്ആർടിസി സസ്‌പെന്‍ഡ് ചെയ്തത്.
  • ശനിയാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും പുറപ്പെട്ട ബസ് ഞായറാഴ്ച രാവിലെയാണ് ചുരം കയറിയത്.
  • ഈ സമയം ജയേഷ് ഫോണില്‍ സംസാരിച്ചുകൊണ്ടാണ് ബസ് ഓടിച്ചത്
KSRTC Bus Driver Suspended: താമരശ്ശേരി ചുരം കയറുമ്പോഴും ഫോൺ വിളി; കെഎസ്ആർടിസി സ്വഫ്റ്റ് ഡ്രൈവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: താമരശ്ശേരി ചുരം കയറുമ്പോഴും ഫോൺ വിളിച്ച് കെഎസ്ആർടിസി സ്വഫ്റ്റ് ഡ്രൈവർ. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് സർവ്വീസ് പോയ ബസിലാണ് സംഭവം. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. ആര്‍പികെ 125 സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജെ. ജയേഷിനെയാണ് കെഎസ്ആർടിസി സസ്‌പെന്‍ഡ് ചെയ്തത്. 

Add Zee News as a Preferred Source

ശനിയാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും പുറപ്പെട്ട ബസ് ഞായറാഴ്ച രാവിലെയാണ് ചുരം കയറിയത്. ഈ സമയം ജയേഷ് ഫോണില്‍ സംസാരിച്ചുകൊണ്ടാണ് ബസ് ഓടിച്ചത്. ഇത് ബസിലെ യാത്രക്കാരൻ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് കെഎസ്ആർടിസി നടപടി സ്വീകരിച്ചത്. വീഡിയോ വൈറലായതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയായിരുന്നു. ജയേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായതെന്ന് വിജിലന്‍സ് കണ്ടെത്തി. തുടർന്ന് ജയേഷിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News