)
ദേശീയ പണിമുടക്കായ നാളെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി കെബി ഗണേഷ്കുമാർ. പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ലെന്നും അദേഹം പറഞ്ഞു. കെഎസ്ആർടിസിയിൽ നിലവിൽ പണിമുടക്കേണ്ട സാഹചര്യമില്ല. ജീവനക്കാർ സന്തുഷ്ടരാണെന്നും സ്വകാര്യ ബസ് സമരത്തിൽ സർക്കാർ ജനപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണോയെന്ന് ജനങ്ങൾ ആലോചിക്കണമെന്നും വിദ്യാർത്ഥി യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പാടില്ലെന്ന നിർദ്ദേശം അംഗീകരിക്കാനാകില്ല. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ സർക്കാർ ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.