)
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുയർത്തി കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജ്. സംസ്ഥാനത്തെ പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിൽ പ്രസംഗിക്കവെയാണ് വി ടി സൂരജ് പൊലീസുകാർക്കെതിരെ ഭീഷണിയുമായെത്തിയത്. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിനും കസബ മുൻ സിഐ കൈലാസ് നാഥിനും നേരെയാണ് ഭീഷണിയുയർത്തിയത്. കെഎസ്യു നടത്തുന്ന സമരങ്ങളെ തടയാൻ വന്നാൽ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും സൂരജ് പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ സമരം പ്രഖ്യാപിച്ചു. സഭാ കവാടത്തിലായിരുന്നു സമരം. സഭാ കവാടത്തിൽ എംഎൽഎ സനീഷ് കുമാറും എംഎൽഎ എകെഎം അഷ്റഫുമാണ് സത്യഗ്രഹം ഇരുന്നത്.
കസ്റ്റഡി മർദ്ദനത്തിലെ പ്രതികളായ പോലീസുകാർക്കെതിരെ നടപടിയെടുക്കും വരെ സമരമിരിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തൃശൂർ കുന്നംകുളത്തെയും പീച്ചിയിലെയും കസ്റ്റഡി മർദ്ദനങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.