കുറ്റിപ്പുറത്തെ കുടിവെള്ള നിഷേധം രാഷ്ട്രീയ ആയുധമാക്കി ബിജെപി!

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ആരോപണം ഉയര്‍ത്തി രാഷ്ട്രീയമായി പ്രതിഷേധിക്കുന്നതിനാണ് ബിജെപി ശ്രമം.കുറ്റിപ്പുറം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ താമസക്കാരായ രജിതയ്ക്കും ചന്ദ്രികയ്ക്കുമാണ് കുടിവെള്ളം നിഷേധിച്ചത്.

Updated: Jan 26, 2020, 04:13 PM IST

ഇവര്‍ ജില്ലാ കളക്റ്റര്‍ക്ക് ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുമുണ്ട്.പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു എന്നത് വ്യാജ ആരോപണമാണെന്ന് പറയുന്നവര്‍ക്ക് കേന്ദ്ര മന്ത്രി വി മുരളീധരന്‍ തന്നെ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.

കേന്ദ്രമന്ത്രി തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ "യോജിക്കാനും വിയോജിക്കാനും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്നവർ എന്തിനാണ് ഭേദഗതിയോട് യോജിക്കുന്നവരെ പേടിപ്പിച്ച് ഓടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തിന് കുടപിടിക്കുന്നത്?" എന്ന് ചോദിക്കുന്നു."എന്തായാലും ട്വിറ്ററിലൂടെ കുറ്റിപ്പുറം വിഷയം ചൂണ്ടിക്കാട്ടിയ ആൾക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്ത പൊലീസിനെപ്പറ്റി ആഭ്യന്തര വകുപ്പ് അടക്കിവാഴുന്ന പിണറായി വിജയന് പറയാനുള്ളതെന്തെന്ന് അറിയാൻ ആഗ്രഹമുണ്ട്!!!" കേന്ദ്ര മന്ത്രി വിശദീകരിക്കുന്നു.

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ:

കുറ്റിപ്പുറത്ത് സന്ദര്‍ശനം നടത്തിയ ബിജെപി ജെനെറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മലപ്പുറത്ത് താലിബാന്‍ മോഡല്‍ ആണെന്ന് ആരോപിച്ചു.

കര്‍ണ്ണാടകയിലെ ബിജെപി നേതാവ് ശോഭാ കരന്ധലജെ എംപി കുറ്റിപുറത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിക്കപെട്ടവര്‍ക്ക് സേവാഭാരതി കുടിവെള്ളം വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ശ്രദ്ധിക്കപെട്ടത്.പിന്നീട് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധഉണ്ടാക്കാന്‍ വ്യാജപ്രചാരണം നടത്തിയെന്ന് കാട്ടി ശോഭാകരന്ധലജെ എംപി ക്കെതിരെ അഭിഭാഷകനായ കെആര്‍ സുഭാഷ്‌ ചന്ദ്രന്‍  നല്‍കിയ പരാതിയെ തുടര്‍ന്ന് കുറ്റിപ്പുറം പോലീസ്കേസെടുക്കുകയായിരുന്നു.ഇതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട ബിജെപി സംസ്ഥാന നേതാക്കള്‍ സംസ്ഥാനത്തെ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.