പാലക്കാട്: പാലക്കാട്–തൃശൂർ ദേശീയപാത അറ്റകുറ്റപ്പണിക്കിടെ ഇടിഞ്ഞുതാണു. ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംക്‌ഷനു സമീപമാണ് വിള്ളലുണ്ടായത്. റോഡ് ഇടിഞ്ഞു താഴ്ന്ന് ഒരു വലിയ കുഴിയാണ് രൂപപ്പെട്ടത്. ഇവിടെ ഓടയുടെ നിർമാണവും നടക്കുകയാണ്. റോഡിന്റെ ഒരു ഭാഗം അടച്ചാണ് പണി നടന്നിരുന്നത്. എന്നാൽ, വലതുഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്നിടത്താണ് ഇപ്പോൾ വിള്ളലുകളുണ്ടായത്. പക്ഷെ, ഗതാഗതം തടസ്സപ്പെട്ടില്ല.
അതേസമയം, ചാവക്കാട് ദേശീപാത 66 മണത്തല അപ്രോച്ച് റോഡില്‍ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ കുഴിച്ചു പരിശോധന നടത്തിയില്ല. കുഴിക്കുന്ന ഭാഗത്ത് ശക്തമായ മഴയിൽ വെള്ളമിറങ്ങിയാൽ റോഡിന് ബലക്ഷയം സംഭവിക്കുമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കിയതിനെ തുടർന്ന് കുഴിച്ച് പരിശോധന നടത്താതെ സംഘം മടങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.