close

News WrapGet Handpicked Stories from our editors directly to your mailbox

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ

20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദ്ദേശ പത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്.  

Updated: Apr 7, 2019, 09:10 AM IST
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെയാണ്. സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമരൂപം നാളെ അറിയാം. 

20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദ്ദേശ പത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനയില്‍ 61 പത്രികകള്‍ തള്ളിയിരുന്നു.  കൂടുതല്‍ [പതികകള്‍ ഉള്ളത് വയനാട് മണ്ഡലത്തിലാണ്‌.  വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയും ഉണ്ട് മത്സരിക്കാന്‍.

ഏറ്റവും കുറവ് കോട്ടയത്താണ്. പതിനഞ്ച് പത്രികകള്‍ സമര്‍പ്പിച്ചെങ്കിലും ഏഴെണ്ണമാണ് അംഗീകരിച്ചത്. എല്‍.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം എന്‍.ഡി.എയും ദേശീയ നേതാക്കളെ വരും ദിവസങ്ങളില്‍ പ്രചാരണത്തിനെത്തിക്കും. 

വോട്ടെടുപ്പ് ഈ മാസം 23നും ഫലപ്രഖ്യാപനം അടുത്ത മാസം 23നും ആണ്.