പ്രമേയത്തിനെതിരായ നിലപാട്;ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫുംയുഡിഎഫും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിയമസഭയുടെ പ്രമേയത്തിനെതിരെ നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും രംഗത്ത് വന്നിരിക്കുകയാണ്.പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന ഗവര്‍ണറുടെ നിലപാട് തള്ളിയ നിയമ മന്ത്രി എകെ ബാലന്‍ പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി.

Updated: Jan 2, 2020, 06:41 PM IST

സമാനമായ പ്രമേയങ്ങള്‍ നേരത്തെയും പാസാക്കിയിട്ടുണ്ടെന്നും എകെ ബാലന്‍ പറഞ്ഞു.എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും ഗവര്‍ണറെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.ഗവര്‍ണര്‍ രാഷ്ട്രീയക്കാരനെ പോലെ സംസരിക്കുകയാണെന്നും അത് ജനാധിപത്യ പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ഭരണഘടനാ പ്രകാരമുള്ള അവകാശമാണ് നിയമസഭ ഉപയോഗപെടുത്തിയത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു ആധികാരികമായി അഭിപ്രായം പറയേണ്ടത് സുപ്രീം കോടതിയാണ്.കോടതി അഭിപ്രായം പറയും വരെ ഈ വിഷയത്തില്‍ വ്യാഖ്യാനം ചമയ്ക്കുന്നതില്‍ നിന്നും ഗവര്‍ണര്‍ മാറിനില്‍ക്കുന്നതാണ് നല്ലതെന്നും വിജയരാഘവന്‍ അഭിപ്രായപെട്ടു.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരൊക്കെ ഗവര്‍ണര്‍ രാഷ്ട്രീയക്കാരനെ പോലെ പെരുമാറുകയാണെന്ന ആരോപണം ഉന്നയിച്ചു.പ്രമേയം നിയമസഭയുടെ അവകാശമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളിയും ഗവര്‍ണര്‍ ബിജെപിയ്ക്ക് വേണ്ടി നിലകൊള്ളുകയാണെന്ന് ആരോപിച്ചു.
കോണ്‍ഗ്രസ്‌ നേതാവ് കെ.മുരളീധരന്‍ എംപി ഗവര്‍ണര്‍ പരിധി വിട്ടാല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപെട്ടു.ഗവര്‍ണര്‍ രാജിവെച്ച് പോയില്ലെങ്കില്‍ തെരിവിലൂടെ ഇറങ്ങി നടക്കാനാകില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.