എല്‍ഡിഎഫും യുഡിഎഫും ജിഹാദി ഭീകരതയെ പ്രോത്സഹിപ്പുക്കുന്നു- ബിജെപി

എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ് രംഗത്ത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ പാശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്‍റെ പ്രതികരണം.

Updated: Jan 31, 2020, 04:06 PM IST
എല്‍ഡിഎഫും യുഡിഎഫും ജിഹാദി ഭീകരതയെ പ്രോത്സഹിപ്പുക്കുന്നു- ബിജെപി

എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ് രംഗത്ത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ പാശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്‍റെ പ്രതികരണം.

കേരളത്തിൽ തീവ്രവാദ സംഘടനകൾ സാമുദായിക കലാപത്തിന് കോപ്പ് കൂട്ടുന്നുവെന്ന് ബി.ജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു.

LDF ഉം യു ഡി എഫും ജിഹാദി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ധേഹം പറഞ്ഞു.
എസ് ഡി പി.ഐ ,പി.എഫ് ഐ സംഘടനകളാണ് കലാപ ശ്രമം നടത്തുന്നത് എന്നാൽ ഭരണപക്ഷവും പ്രതിപക്ഷവും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരിൽ ജോലി നിഷേധം നടക്കുന്നതായും പി.കെ കൃഷ്ണദാസ്‌ ആരോപിച്ചു.പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന പലരേയും ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.

മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.