മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയം ഭരണവിരുദ്ധ വികാരമാണെന്ന് വിലയിരുത്താനാകില്ലെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. തോൽവിയുടെ കാരണം പരിശോധിക്കുമെന്നും കൂടുതൽ കരുത്തോടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്നും സ്വരാജ് പറഞ്ഞു. മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. പ്രതീക്ഷക്ക് അനുസരിച്ചുള്ള പ്രകടനം നടത്താൻ സാധിച്ചിട്ടില്ല.
സ്വന്തം നാടായ പോത്തുകല്ലിൽ തിരിച്ചടിയുണ്ടായതിലും സ്വരാജ് പ്രതികരിച്ചു. രാഹുൽ ഗാന്ധി ജന്മനാട്ടിൽ തോറ്റിട്ടല്ലേ ഇവിടെ ജയിച്ചത്. അങ്ങനെയുള്ള പ്രചരണങ്ങളിൽ അഭിരമിക്കുന്നത് അരാഷ്ട്രീയമായ പ്രവണതയാണെന്നും എം സ്വരാജ് പറഞ്ഞു. മണ്ഡലത്തിൽ പൊതുവിൽ തിരിച്ചടിയാണുണ്ടായിട്ടുള്ളതെന്നും സ്ഥാനാർത്ഥി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമാണ് മുന്നോട്ടുവെച്ചത്. തിരിച്ചടി നേരിട്ടുവെങ്കിലും തിരഞ്ഞെടുപ്പിൽ എനിക്ക് ഞാനായി തന്നെ മത്സരിക്കാൻ സാധിച്ചു. ഇടതുപക്ഷത്തിന് ഒരു കാലത്തും ഒരു വര്‍ഗീയ വാദിയുടെയും പിന്തുണ ആവശ്യമില്ലെന്നും സ്വരാജ് പറഞ്ഞു. എതിര്‍ക്കുന്നവര്‍ പല വിവാദങ്ങളും ഉയര്‍ത്തികൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ അതൊന്നും തങ്ങളെ ബാധിച്ചില്ല. തോൽവിയുടെ കാരണം വരും ദിവസങ്ങളിൽ പരിശോധിക്കും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു സ്വരാജ്. ഇനി കുറഞ്ഞ കാലമാണെങ്കിലും മികച്ച നിലയിൽ എംഎൽഎ ആയി പ്രവര്‍ത്തിക്കാനാകട്ടെയെന്നും സ്വരാജ് ആശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.