കോന്നിയില്‍ പ്രതീക്ഷ കൈവെടിഞ്ഞ് ബിജെപി; കെ സുരേന്ദ്രന്‍ മൂന്നാമത്

കോന്നിയില്‍ എല്‍ഡിഎഫ് മുന്നേറ്റം. യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ് ആണ് രണ്ടാം സ്ഥാനത്ത്.

Sheeba George | Updated: Oct 24, 2019, 10:29 AM IST
കോന്നിയില്‍ പ്രതീക്ഷ കൈവെടിഞ്ഞ് ബിജെപി; കെ സുരേന്ദ്രന്‍ മൂന്നാമത്

കോന്നി: കോന്നിയില്‍ എല്‍ഡിഎഫ് മുന്നേറ്റം. യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ് ആണ് രണ്ടാം സ്ഥാനത്ത്.

എല്ലാ ജാതി സംഘടനകളുടെയും പിന്തുണ ലഭിച്ചതായി എല്‍ഡിഎഫ്  സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ പറഞ്ഞു. നിലവില്‍ 4662 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. 

എന്നാല്‍, മൂന്നു മുന്നണികളും വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയ മണ്ഡലമായിരുന്നു കോന്നി. ഈ മണ്ഡലത്തില്‍ മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. കടുത്ത ത്രികോണ മത്സര൦ നടന്ന കോന്നിയില്‍ സാമുദായിക വോട്ടുകളും വളരെ നിർണ്ണായകമായിരുന്നു.

എന്നാല്‍, ലോക്സഭ തിരഞ്ഞെടുപ്പിൽ കോന്നിയിൽ മുന്നേറ്റം നടത്താൻ കഴിഞ്ഞ ബിജെപിയുടെ വിജയ പ്രതീക്ഷ ഇപ്പോള്‍ ആസ്ഥാനത്തായി. യുഡിഎഫിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. 

എന്നാല്‍, ഈ മണ്ഡലത്തില്‍ തിരിച്ചടി നേരിടുന്നത് യുഡിഎഫ് ആണ്. 23 വർഷം അടൂർ പ്രകാശ് എംഎൽഎയായിരുന്ന മണ്ഡലമാണ് എല്‍ഡിഎഫ് പിടിച്ചെടുക്കുന്നത്.