വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ് ലീഡ് നേടുന്നു; മഞ്ചേശ്വരത്ത് യുഡിഎഫ്

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിതുടങ്ങിയത്. ആദ്യഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. വട്ടിയൂര്‍ക്കാവിലും, അരൂരിലും ചെങ്കൊടി പാറുകയാണ്.   

Ajitha Kumari | Updated: Oct 24, 2019, 11:04 AM IST
വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ് ലീഡ് നേടുന്നു; മഞ്ചേശ്വരത്ത് യുഡിഎഫ്

തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ 21 ന് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്കുതന്നെ ആരംഭിച്ചു.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിതുടങ്ങിയത്. ആദ്യഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. വട്ടിയൂര്‍ക്കാവിലും, അരൂരിലും ചെങ്കൊടി പാറുകയാണ്. 

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ.പ്രശാന്ത്‌ 140 വോട്ടുകള്‍ക്ക് മുന്നിലാണ്. അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ 110 വോട്ടുകള്‍ക്ക് മുന്നിലാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന്‍ 1100 വോട്ടുകള്‍ക്ക് മുന്നിലാണ്.

വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.