കുട്ടനാട് ഉപതെരെഞ്ഞെടുപ്പ്;ഒരുമുഴം മുന്‍പേ ഇടത് മുന്നണി;ആശയ കുഴപ്പത്തില്‍ യുഡിഎഫ്!

കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് ഇടത് മുന്നണി പ്രഖ്യാപിച്ചതോടെ,സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് എന്‍സിപിയും ഒരുങ്ങുകയാണ്,അന്തരിച്ച മുന്‍ മന്ത്രി തോമസ്‌ ചാണ്ടിയുടെ സഹോദരന്‍ തോമസ്‌ കെ തോമസ്‌ സ്ഥാനാര്‍ഥിയാകുന്നതിന് സാധ്യതയുണ്ട്.എന്നാല്‍ പാര്‍ട്ടിയില്‍ മറ്റ് ചില പേരുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്.

Last Updated : Feb 21, 2020, 05:40 PM IST
  • യുഡിഎഫില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ്‌ (എം)ഇക്കുറിയും സീറ്റിനായി രംഗത്തുണ്ട്.എന്നാല്‍ പാര്‍ട്ടി ജോസഫ്‌ വിഭാഗവും ജോസ് കെ മാണി വിഭാഗവും ആയി ഭിന്നിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുഡിഎഫ് നേതൃയോഗത്തിന് ശേഷമാകും തീരുമാനം എടുക്കുക.
കുട്ടനാട് ഉപതെരെഞ്ഞെടുപ്പ്;ഒരുമുഴം മുന്‍പേ ഇടത് മുന്നണി;ആശയ കുഴപ്പത്തില്‍ യുഡിഎഫ്!

തിരുവനന്തപുരം:കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് ഇടത് മുന്നണി പ്രഖ്യാപിച്ചതോടെ,സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് എന്‍സിപിയും ഒരുങ്ങുകയാണ്,അന്തരിച്ച മുന്‍ മന്ത്രി തോമസ്‌ ചാണ്ടിയുടെ സഹോദരന്‍ തോമസ്‌ കെ തോമസ്‌ സ്ഥാനാര്‍ഥിയാകുന്നതിന് സാധ്യതയുണ്ട്.എന്നാല്‍ പാര്‍ട്ടിയില്‍ മറ്റ് ചില പേരുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃയോഗത്തിന് ശേഷമാകും തീരുമാനം എടുക്കുക.എന്തായാലും എല്‍ഡിഎഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുന്നതിനായി ശക്തമായി തന്നെ രംഗത്ത് ഇറങ്ങുന്നതിനാണ് തയ്യാറെടുക്കുന്നത്.അതേസമയം യുഡിഎഫില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ്‌ (എം)ഇക്കുറിയും സീറ്റിനായി രംഗത്തുണ്ട്.

എന്നാല്‍ പാര്‍ട്ടി ജോസഫ്‌ വിഭാഗവും ജോസ് കെ മാണി വിഭാഗവും ആയി ഭിന്നിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുഡിഎഫ് നേതൃയോഗത്തിന് ശേഷമാകും തീരുമാനം എടുക്കുക.പാലാ ഉപതെരെഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം ആവര്‍ത്തിക്കരുതെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുള്ളത്.എന്നാല്‍  കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവും സീറ്റിനായി അവകാശ വാദം ഉന്നയിക്കുന്നത് കോണ്‍ഗ്രസിന്‌ വലിയ തലവേദനയായിരിക്കുകയാണ് .

സീറ്റിനെ ചൊല്ലി ഇടഞ്ഞ് ഏതെങ്കിലും ഒരു വിഭാഗം കേരളാ കോണ്‍ഗ്രെസ് വിഭാഗം എങ്കിലും മുന്നണി വിട്ട് പോയാല്‍ അത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കറിയാം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റില്‍ എന്‍ഡിഎ യ്ക്കായി മത്സരിച്ചത് ബിഡിജെഎസ് ആണ്.അന്ന് ബിഡിജെഎസ് സ്ഥാനാര്‍ഥി യായി മത്സരിച്ച സുഭാഷ് വാസു ഇപ്പോള്‍ ബിഡിജെഎസ്സില്‍ നിന്നും പുറത്താണ്.ഈ സാഹചര്യത്തില്‍ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ബിഡിജെഎസ് നേതൃത്വത്തിലും ആരംഭിച്ചിട്ടുണ്ട്.

Trending News