18 സീറ്റിൽ വിജയസാധ്യതയെന്ന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്!!

പോളിംഗ് ഉയര്‍ന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ല. 18 സീറ്റിൽ വിജയസാധ്യതയെന്ന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. 

Last Updated : Apr 26, 2019, 01:52 PM IST
18 സീറ്റിൽ വിജയസാധ്യതയെന്ന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്!!

തിരുവനന്തപുരം: പോളിംഗ് ഉയര്‍ന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ല. 18 സീറ്റിൽ വിജയസാധ്യതയെന്ന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. 

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് മികച്ച വിജയമുണ്ടാകുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍. വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലും വിജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. 

ആകെയുള്ള 20 മണ്ഡലങ്ങളില്‍ 12 ഇടത്ത് ഉറച്ച വിജയ പ്രതീക്ഷയുണ്ട്. 6 മണ്ഡലങ്ങളില്‍ നിര്‍ണ്ണായക മത്സരം നടന്നു. എന്നാല്‍ ഈ ആറ് മണ്ഡലങ്ങളിലും വിജയ സാധ്യത തള്ളികളയാനാകില്ലെന്നും സിപിഎം വിലയിരുത്തി. എല്ലാ മണ്ഡലം കമ്മറ്റികളില്‍ നിന്നും ലഭിച്ച കണക്ക് വിശകലനം ചെയ്താണ് സിപിഎം ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. 

ഇതിന് പുറമേ വോട്ട് മറിക്കല്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളും യോഗം പരിശോധിച്ചിരുന്നു. 

 

Trending News