close

News WrapGet Handpicked Stories from our editors directly to your mailbox

മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി!!

നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകള്‍ തുടര്‍ന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.

Updated: Oct 21, 2019, 12:21 AM IST
മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി!!
Representational Image

തിരുവനന്തപുരം/തൃശ്ശൂര്‍:  അതിശക്തമായ മഴ തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 21 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. തുലാവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ അംഗനവാടികള്‍ക്കും സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. 

ജില്ലാ കളക്ടര്‍ എസ്. ഷാനവാസാണ് അവധി പ്രഖ്യാപിച്ചത്.  തുലാവര്‍ഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. 

ജില്ലയിലെ അംഗനവാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച (ഒക്ടോബര്‍ 21) 'ഉച്ചക്ക് ശേഷം' അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 

ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകള്‍ തുടര്‍ന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.