Leopard Attack in Malappuram: മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്; രക്ഷപ്പെട്ടത് തലനാരിഴക്ക്

പുലിയുടെ നഖം കാലിൽ കൊണ്ട് മുഹമ്മദാലിക്ക് പരിക്കേൽക്കുകയായിരുന്നു. വലത് കാലിനാണ് പരിക്കേറ്റത്.  

Written by - Zee Malayalam News Desk | Last Updated : Mar 9, 2025, 11:33 AM IST
  • നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
  • രാവിലെ 7.30ഓടെയാണ് സംഭവം.
  • മുഹമ്മദാലി ബൈക്കിൽ പോകുന്നതിനിടെ ഇയാളുടെ നേരെ പുലി ചാടി വീഴുകയായിരുന്നു.
Leopard Attack in Malappuram: മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്; രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം: മമ്പാട് പുലിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനെയാണ് പുലി ആക്രമിച്ചത്. നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ 7.30ഓടെയാണ് സംഭവം. മുഹമ്മദാലി ബൈക്കിൽ പോകുന്നതിനിടെ ഇയാളുടെ നേരെ പുലി ചാടി വീഴുകയായിരുന്നു. പുലിയുടെ നഖം കാലിൽ കൊണ്ടാണ് മഹമ്മദാലിക്ക് പരിക്കേറ്റത്. വലത് കാലിലാണ് പരിക്ക്. ആക്രമണത്തിൽ മുഹമ്മദാലി ധരിച്ചിരുന്ന വസ്ത്രമടക്കം കീറി. മറ്റു ശരീരഭാഗങ്ങളിൽ പുലിയുടെ ആക്രമണം ഏൽക്കാത്തതിനാൽ തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. പരിക്കേറ്റതിനെ തുടർന്ന് മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News