Wayanad Leopard: വയനാട് സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലിയിറങ്ങി; പുലി കടന്നുപോയത് കാർ യാത്രക്കാർക്ക് മുന്നിലൂടെ- VIDEO

Leopard Found In Wayanad: പാട്ടവയൽ റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപത്ത് മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്ന ദൃശ്യമാണ് കാർ യാത്രക്കാർ പകർത്തിയത്.

Written by - Zee Malayalam News Desk | Last Updated : May 24, 2025, 02:32 PM IST
  • ദിവസം പുലിയെ കണ്ട കോട്ടക്കുന്നിന് സമീപം തന്നെയാണ് വീണ്ടും പുലിയെ കണ്ടത്
  • വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പുലിയെ കണ്ടത്
Wayanad Leopard: വയനാട് സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലിയിറങ്ങി; പുലി കടന്നുപോയത് കാർ യാത്രക്കാർക്ക് മുന്നിലൂടെ- VIDEO

വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലിയിറങ്ങി. കാർ യാത്രക്കാർ പുലിയെ കണ്ടത്. പാട്ടവയൽ റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപത്ത് മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്ന ദൃശ്യമാണ് പുറത്തുവന്നത്.

ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്. കഴിഞ്ഞ ദിവസം പുലിയെ കണ്ട കോട്ടക്കുന്നിന് സമീപം തന്നെയാണ് വീണ്ടും പുലിയെ കണ്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പുലിയെ കണ്ടത്.

അതേസമയം, വയനാട് പുൽപ്പള്ളി കബനിഗിരിയിൽ വീണ്ടും പുലി ആടിനെ കൊന്നു. പനച്ചിമറ്റത്തിൽ ജോയിയുടെ ആടിനെയാണ് കൊന്നത്. കഴിഞ്ഞ ദിവസം ജോയിയുടെ രണ്ടു ആടുകളെ പുലി ആക്രമിച്ച് കൊന്നിരുന്നു.

ഇതേ കൂട്ടിലുണ്ടായിരുന്ന ആടിനെയാണ് വീണ്ടും പുലി കൊന്നത്. വീട്ടുകാർ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് പുലി ആടിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് മേഖലയിൽ ക്യാമറകൾ സ്ഥാപിച്ച്  നിരീക്ഷണം ശക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News