Leopard Killed Pet Dog In Wayanad: നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാരെ കണ്ട പുലി സമീപത്തെ തോട്ടത്തിലേക്ക് ഓടി മറഞ്ഞു.
)
വയനാട്: മേപ്പാടിയിൽ വീണ്ടും പുലിയുടെ ആക്രമണം. പുഴമൂലയിൽ കടവത്ത് സ്വദേശി ഗിരീഷിന്റെ വളർത്തു നായയെയാണ് പുലി കൊന്നത്. കാട്ടനശല്യം രൂക്ഷമായ മേഖലയിലാണ് വീണ്ടും പുലിയുടെ ആക്രമണമുണ്ടായത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാരെ കണ്ട പുലി സമീപത്തെ തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു. മേഖലയിൽ കുറച്ചു നാളുകളായി പുലിയുടെ സാന്നിധ്യമുണ്ട്.
പ്രദേശത്ത് തെരച്ചിൽ നടത്തിയ വനം വകുപ്പ് നായയെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചു. മുൻപും പ്രദേശത്ത് പുലിയെ നാട്ടുകാർ കണ്ടിട്ടുണ്ട്. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശത്ത് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പട്ടു.
പുലിയെ കൂട് വച്ചു പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യമൃഗശല്യത്തെ തുടർന്ന് ജനങ്ങൾ ഭീതിയിലാണ്. വന്യ ജീവി ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.