Leopard trapped: കെണിവച്ചത് പന്നിക്ക് കുടുങ്ങിയത് പുലി; പുലിയെ മയക്കുവെടിവച്ചു

Leopard Wayanad: വനംവകുപ്പ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ സ്ഥലത്ത് നിന്ന് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 2, 2025, 02:36 PM IST
  • പുലിയെ ഇവിടെ നിന്ന് മാറ്റാനായി മയക്കുവെടി വച്ചു
  • നിരന്തരം പുലിയുടെ സാന്നിധ‍്യമുള്ള പ്രദേശമാണിതെന്നാണ് നാട്ടുകാർ പറ‍യുന്നത്
Leopard trapped: കെണിവച്ചത് പന്നിക്ക് കുടുങ്ങിയത് പുലി; പുലിയെ മയക്കുവെടിവച്ചു

വയനാട്: വയനാട് മേപ്പാടിയിലെ എസ്റ്റേറ്റിലെ വേലിയിൽ പുലി കുടുങ്ങി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് നെടുമ്പാല എസ്റ്റേറ്റിലാണ് പുലി കുടുങ്ങിയത്. മുൻകാലുകൾ വേലിയിൽ കുടുങ്ങിയ നിലയിലാണ്. വനംവകുപ്പ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ സ്ഥലത്ത് നിന്ന് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Add Zee News as a Preferred Source

വെറ്റിനറി സർജൻ ഡോക്ടർ രാജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള മയക്കുവെടി വിദഗ്ധരും കൂടുതൽ ആർആർടി സംഘവും സ്ഥലത്തെത്തി. പുലിയെ ഇവിടെ നിന്ന് മാറ്റാനായി മയക്കുവെടി വച്ചു. നിരന്തരം പുലിയുടെ സാന്നിധ‍്യമുള്ള പ്രദേശമാണിതെന്നാണ് നാട്ടുകാർ പറ‍യുന്നത്.

ALSO READ: കാട്ടുപന്നിയുടെ ആക്രമണത്തിൽ കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

വെടിയേറ്റ് മയങ്ങിയ പുലിയെ വലയിലാക്കി കൂട്ടിലേക്ക് മാറ്റി. വാഹനത്തിൽ കുപ്പപാടിയിലെത്തിക്കും. പുലിയെ ഉൾക്കാട്ടിലെത്തിച്ച് തുറന്ന് വിടാനാണ് തീരുമാനം. തുറന്ന് വിടുന്നതിന് മുൻപ് പുലിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. നെടുമ്പാല എസ്റ്റേറ്റിലെ വേലിയിലാണ് പുലി കുടുങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News