ശബരിമല യുവതി പ്രവേശനം: ഹിന്ദുമത ആചാര്യന്‍മാര്‍ തീരുമാനിക്കട്ടെയെന്ന്‍ ദേവസ്വം മന്ത്രി

ഈ വിഷയത്തില്‍ താനോ അല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ ദേവസ്വം മന്ത്രി ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും വ്യക്തമാക്കി.   

Last Updated : Jan 14, 2020, 11:15 AM IST
  • ശബരിമലയിലെ സ്തീ പ്രവേശനത്തെ സംബന്ധിച്ച് ഹിന്ദു മതാചാര്യന്‍മാര്‍ തീരുമാനിക്കട്ടെയെന്ന്‍ കടകംപള്ളി സുരേന്ദ്രന്‍.
  • ഈ വിഷയത്തില്‍ താനോ അല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ ദേവസ്വം മന്ത്രി ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനം: ഹിന്ദുമത ആചാര്യന്‍മാര്‍ തീരുമാനിക്കട്ടെയെന്ന്‍ ദേവസ്വം മന്ത്രി

കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.

ശബരിമലയിലെ സ്തീ പ്രവേശനത്തെ സംബന്ധിച്ച് ഹിന്ദു മതാചാര്യന്‍മാര്‍ തീരുമാനിക്കട്ടെയെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. 

ഈ വിഷയത്തില്‍ താനോ അല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ ദേവസ്വം മന്ത്രി ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും വ്യക്തമാക്കി. 

സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് സന്തോഷമല്ല ഉണ്ടായിരുന്നതെന്നും പക്ഷെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കിയല്ലേ പറ്റുവെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

Trending News