തിരുവനന്തപുരം: വിഷു ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ കാർഷിക സംസ്കാരം തിരിച്ചു പിടിക്കാനും സമ്പുഷ്ടമാക്കാനുള്ള ഓർമപ്പെടുത്തൽ ആകട്ടെ ഈ വിഷു എന്നാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്. നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലമാണ് ണ് വിഷുവെന്നും, സമ്പൽസമൃദ്ധിയും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷത്തിന്റെ കാതൽ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യ ജീവിതത്തിൽ കർഷകനെയും കാർഷികവൃത്തിയും കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു എന്ന് തന്നെയാണ് ഇതര ഉത്സവങ്ങളിൽ നിന്ന് ഈ ആഘോഷത്തെ വേറിട്ട് നിർത്തുന്നത്. പഴമക്കാർ തുല്യതയുടേതായ വേളയായിക്കൂടിയാണ് വിഷുവിനെ കണക്കാക്കുന്നത്. നമ്മുടെ കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനും ഉള്ള ഓർമ്മപ്പെടുത്തലിനൊപ്പം, ജാതി മതഭേദങ്ങൾ ഇല്ലാത്ത മനുഷ്യൻ മനസ്സുകളുടെ സമത്വത്തെ ഉയർത്തി എടുക്കുന്നതിനും പ്രചോദനം നൽകുന്ന ആഘോഷം കൂടിയാണിത്.
ALSO READ: തൃശ്ശൂർ പൂരം എഴുന്നള്ളിപ്പ്: വിവാദമായ നാട്ടാന സർക്കുലർ തിരുത്താൻ വനംവകുപ്പിന് നിർദ്ദേശം
നാനാ ജാതി മതസ്ഥർ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാൻ പ്രതിലോമ ശക്തികൾ ഗൂഡമായ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ പ്രതിരോധിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട് ഇരുളിന്മേലുള്ള വെളിച്ചത്തിന്റെ വിജയമായും വിഷുവിനെ ഐതിഹ്യങ്ങൾ കാണുന്നുണ്ട്. സാഹോദര്യവും സമത്വവും പുലരുന്ന ഒരു പൊതു ലോകം കെട്ടിപ്പിടിക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങൾ മാറട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്