സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ ഇടിവ്; പത്തുവർഷത്തിനിടെ 30 ശതമാനം കുറവ്
Liquor Sale: സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. പത്തുവർഷത്തിനിടെ ബിവറേജസിന്റെ മദ്യ വിൽപ്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 30 ശതമാനം കുറവാണ്.
തിരുവനന്തപുരം: Liquor Sale: സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. പത്തുവർഷത്തിനിടെ ബിവറേജസിന്റെ മദ്യ വിൽപ്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 30 ശതമാനം കുറവാണ്.
2011-12 ഉം 2020-21 ഉം തമ്മിൽ വിലയിരുത്തുമ്പോൾ 4.91 കോടി ലിറ്ററിന്റെ ഇടിവാണ് ഇക്കാലയളവിൽ സംഭവിച്ചിരിക്കുന്നത്. ഓരോ വർഷവും 220-240 ലക്ഷം കെയ്‌സ് മദ്യം വിറ്റിരുന്ന സംസ്ഥാനത്ത് ഇടിവ് തുടങ്ങിയത് 2014-15 മുതലാണ്. തുടർന്ന് 2020 ആയപ്പോഴേക്കും ഇത് 200 ലക്ഷം കെയ്സിന് താഴെയായി. മാത്രമല്ല കഴിഞ്ഞ 3 മാസത്തെ കണക്കുകൾ പരിശോധിച്ചാലും നമുക്ക് കുറവ് പ്രകടമാകും.
Also Read: LIqour Sale : പുതുവത്സാരാഘോഷത്തിന് ബെവ്‌കോ വിറ്റത് 82 കോടി രൂപയുടെ മദ്യം
ഒരു മാസം ശരാശരി 20 ലക്ഷം കെയ്‌സ് മദ്യം വിറ്റിരുന്നത് പെട്ടെന്ന് 16 ലക്ഷത്തിലേക്ക് താഴുകയായിരുന്നു. 2020 നവംബറിൽ 18.48 ലക്ഷം കെയ്‌സ് മദ്യം വിറ്റപ്പോൾ 2021 ൽ 16.97 ആയി കുറഞ്ഞു. ശേഷം മുൻവർഷത്തെ അപേക്ഷിച്ച് ഡിസംബർ ജനുവരി മാസങ്ങളിലും മദ്യവിൽപ്പന ഇടിവിലായിരുന്നു.
ഇതിലൂടെ വരുമാനത്തിൽ ശരാശരി 300 കോടി രൂപയുടെ നഷ്ടമാണ് ബിവറേജസിന് ഉണ്ടായിട്ടുള്ളത്. കോവിഡ് വ്യാപനം, സാമ്പത്തിക പ്രതിസന്ധി എന്നിവ മദ്യ വിൽപ്പന കുറയുന്നതിന് കരണമായിട്ടുണ്ട്. എന്നാൽ ഇത് മാത്രമല്ല മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും ഇതിന് കരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.