DHSE Kerala 12th Result 2025 LIVE: ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

DHSE Kerala 12th Result 2025 LIVE: 4,44,707 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. മാർച്ച് 6 മുതൽ 29 വരെ നടന്ന പരീക്ഷകളുടെ ഫലങ്ങളാണ് പുറത്തുവരുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 22, 2025, 04:42 PM IST
    kerala plus 2 result 2025 live: Minister V Sivankutty formally declared results
Live Blog

Kerala dhse result 2025 Live: പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് ഇത്തവണത്തെ വിജയം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. 3.30 മുതൽ വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും. 

 

22 May, 2025

  • 16:45 PM

    Kerala Plus 2 Result 2025 Live Updates: ടെക്നിക്കൽ സ്കൂളുകളിൽ 70.76 ശതമാനവും ആർട്ട് സ്കൂളുകളിൽ 80.36 ശതമാനവുമാണ് വിജയം

    ഹയർസെക്കണ്ടറി സിലബസ് പിന്തുടരുന്ന 15 ടെക്നിക്കൽ സ്കൂളുകളിൽ നിന്നായി 1481 പേർ പരീക്ഷ എഴതിയപ്പോൾ 1048 പേർ ഉപരിപഠനത്തിന് യോഗ്യ നേടി. 72 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. എന്നാൽ കേരള കലാമണ്ഡലം ആർട്ട് ഹയർസെക്കണ്ടറി സ്കൂളിൽ 56 വിദ്യാർത്ഥികൾ പരീക്ഷ എഴതിയപ്പോൾ 45 പേർ ഉപരിപഠനത്തിന് യോഗ്യ നേടി. 2 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി

  • 16:00 PM

    Kerala Plus 2 Result 2025 Live Updates: പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം

    പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ്, എന്നിവയ്ക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. പുനർമൂല്യനിർണ്ണയത്തിന് 500 രൂപയും, ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്.

  • 16:00 PM

    Kerala Plus 2 Result 2025 Live Updates: 57 സ്കൂളുകൾക്ക് നൂറു മേനി വിജയം

    2,88,394 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. 41 വിദ്യാർത്ഥികൾക്ക് ഫുൾമാർക്ക് ലഭിച്ചു. 

  • 15:45 PM

    Kerala Plus 2 Result 2025 Live Updates: സേ പരീക്ഷ ജൂണ്‍ 21 മുതല്‍

    വിജയിക്കാനാകാത്ത വിദ്യാര്‍ത്ഥികൾക്ക് ജൂണ്‍ 21 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും

  • 15:30 PM

    Kerala Plus 2 Result 2025 Live Updates: വിഎച്ച്എസ്ഇക്ക് 70.6 ശതമാനമാണ് വിജയം. 

    26,178 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 18,340 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻവർഷം 71.42% ആയിരുന്നു വൊക്കേഷണൽ ഹയര്‍സെക്കണ്ടറിയിലെ വിജയശതമാനം. വൊക്കേഷണൽ വിഭാഗത്തിലും വിജയശതമാനം കുറഞ്ഞിട്ടുണ്ട്. വിജയശതമാനം കൂടുതൽ വയനാടും കുറവ് കാസർകോട് ജില്ലയിലുമാണ്. വിഎച്ച്എസ്ഇയിൽ 193 പേർ ഫുൾ A+ നേടിയിട്ടുണ്ട്. 

  • 15:30 PM

    Kerala Plus 2 Result 2025 Live Updates: 41 വിദ്യാർത്ഥികൾക്ക് ഫുൾ മാർക്ക്

    86.65 പെൺകുട്ടികള്‍ വിജയിച്ചപ്പോൾ 68.44 ശതമാനം ആൺകുട്ടികൾ വിജയിച്ചു. ആറ് സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. 

  • 15:30 PM

    Kerala Plus 2 Result 2025 Live Updates: വിജയശതമാനം കൂടുതൽ എറണാകുളം, കുറവ് വിജയശതമാനം നേടിയ ജില്ലാ കാസർഗോഡ്

    സർക്കാർ സ്കൂളിൽ 73.23 ശതമാനം വിജയം. എയ്ഡഡ് സ്കൂളുകളിൽ 82.16 ശതമാനം വിജയം. അൺഎയ്ഡഡ് സ്കൂളുകളിൽ 75.91 ശതമാനം വിജയം. 

  • 15:15 PM

    Kerala Plus 2 Result 2025 Live Updates: പ്ലസ്ടുവിൽ വിജയശതമാനം കുറഞ്ഞു

    സയൻസ് ഗ്രൂപ്പിന്റെ വിജയശതമാനം 83.25. ഹ്യുമാനിറ്റീസ് ഗ്രൂപ്പിന് 69.16 ആണ് വിജയശതമാനം. കൊമേഴ്സ് ഗ്രൂപ്പ് 74.21 ആണ് വിജയശതമാനം

  • 15:15 PM

    Kerala Plus 2 Result 2025 Live Updates: 30,145 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

    പരീക്ഷ എഴുതിയത് 3,70,642 കുട്ടികൾ. ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,88,394 പേർ

  • 15:15 PM

    Kerala Plus 2 Result 2025 Live Updates: വിജയശതമാനം കുറഞ്ഞു

    പ്ലസ് ടുവിൽ 77.81 ശതമാനം വിജയം. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയുടെ വിജയശതമാനം

  • 15:00 PM

    Kerala Plus 2 Result 2025 Live Updates: ഹയർ സെക്കണ്ടറി പരീക്ഷ ഫലം പ്രഖ്യാപിച്ചു, 77.81 ശതമാനം വിജയം.

    പ്ലസ്ടു പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് ഇത്തവണത്തെ വിജയം.

  • 15:00 PM

    Kerala Plus 2 Result 2025 Live Updates: ഹയർ സെക്കണ്ടറി പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുന്നു

     പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്

  • 14:45 PM

    Kerala Plus 2 Result 2025 Live Updates: മുൻ വർഷങ്ങളിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിന്റെ വിജയശതമാനം

    2024ൽ ഹ്യുമാനിറ്റീസ് വിഭാഗം 67.09 ശതമാനം വിജയം നേടിയപ്പോൾ 2023ല്‍ 71.93 ശതമായിരുന്നു ഹ്യുമാനിറ്റീസ് വിഭാഗത്തിന്റെ വിജയം.

  • 14:45 PM

    Kerala Plus 2 Result 2025 Live Updates: മുൻ വർഷങ്ങളിലെ കൊമേഴ്സ് വിഭാഗങ്ങളുടെ വിജയശതമാനം

    2024ൽ കൊമേഴ്സ് വിഭാഗം 76.11 ശതമാനം വിജയം നേടിയപ്പോൾ 2023ല്‍ 82.75 ശതമായിരുന്നു കൊമേഴ്സ്  വിഭാഗത്തിന്റെ വിജയം.

  • 14:30 PM

    Kerala Plus 2 Result 2025 Live Updates: മുൻ വർഷങ്ങളിലെ സയൻസ് വിഭാഗങ്ങളുടെ വിജയശതമാനം

    2024ൽ സയൻസ് വിഭാഗം 87.31 ശതമാനം വിജയം നേടിയപ്പോൾ 2023ല്‍ 84.84 ശതമായിരുന്നു സയൻസ് വിഭാഗത്തിന്റെ വിജയം.

  • 14:15 PM

    Kerala Plus 2 Result 2025 Live: മുൻ വർഷങ്ങളിലെ വിജയശതമാനം

    2024ൽ 78.69 ശതമാനമായിരുന്നു വിജയം. എന്നാൽ, 2023ൽ 82.95 ആയിരുന്നു വിജയശതമാനം.

  • 13:45 PM

    Kerala Plus 2 Result 2025 Live Updates: വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലവും ഇന്ന്

    വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് പുറത്തുവരും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ ഈ ഫലവും പ്രഖ്യാപിക്കും

  • 12:45 PM

    Kerala Plus 2 Result 2025 Live Updates: മുൻ വർഷങ്ങളിലെ വിജയശതമാനം

    2024ൽ മെയ് 9നായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 78.69% ആയിരുന്നു. 2023-ൽ 82.95% ആയിരുന്നു വിജയശതമാനം. 

  • 12:00 PM

    Kerala Plus 2 Result 2025 Live Updates: ​പരീക്ഷ നടന്നത് എപ്പോൾ

    മാർച്ച് 3 മുതൽ മാർച്ച് 26 വരെയാണ് പരീക്ഷകൾ നടന്നത്.

  • 11:15 AM

    Kerala Plus 2 Result 2025 Live Updates: ​സ്കൂൾ തിരിച്ച് മാർക്കുകൾ എങ്ങനെ പരിശോധിക്കാം?

    ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റുകളായ dhsekerala.gov.in, അല്ലെങ്കിൽ result.kite.kerala.gov.in സന്ദർശിക്കുക.
    ഘട്ടം 2: ഹോംപേജിൽ ലഭ്യമായ കേരള +2 ഫലം 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    ഘട്ടം 3: ശേഷം സ്കൂൾ കോഡ് നൽകുക
    ഘട്ടം 4: സ്കൂൾ കോഡ് നൽകുമ്പോൾ DHSE കേരള പ്ലസ് ടു ഫലം 2025 എന്ന് സ്ക്രീനിൽ വരും
    ഘട്ടം 5: തുടർന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

  • 10:45 AM

    Kerala Plus 2 Result 2025 Live Updates: ​ഡിജി ലോക്കർ വഴി എങ്ങനെ സ്കോർ പരിശോധിക്കാം?

    ഘട്ടം 1: ഡിജി ലോക്കർ ആപ്പ് അല്ലെങ്കിൽ results.digilocker.gov.in എന്ന വെബ്സൈറ്റിലേക്ക് പോകുക.
    ഘട്ടം 2: എഡ്യൂക്കേഷൻ സെക്ഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക. 
    ഘട്ടം 3: കേരള ബോർഡ് തിരഞ്ഞെടുത്ത ശേഷം “ക്ലാസ് XII സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്” തിരഞ്ഞെടുക്കുക
    ഘട്ടം 4: ലോഗിൻ വിശദാംശങ്ങൾ നൽകുക
    ഘട്ടം 5: തുടർന്ന് പ്ലസ് ടു ഫലം 2025 മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാം.

  • 10:00 AM

    Kerala Plus 2 Result 2025 Live Updates: ​ഗ്രേഡിം​ഗ് എങ്ങനെ?

    90 നും 100 നും ഇടയിൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് A+, 80–89% A ഗ്രേഡുമാണ് ലഭിക്കുക. 70–79% മാർക്ക് നേടുമ്പോൾ B+ ഉം 60–69% മാർക്ക് നേടുമ്പോൾ B ഗ്രേഡും ലഭിക്കും. 50–59% മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് C+ ഉം 40–49% മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് C ​ഗ്രേഡും  ലഭിക്കും. 30 നും 39% നും ഇടയിൽ സ്കോർ ചെയ്യുന്നവർക്ക് D+ ആയിരിക്കും ​ഗ്രേഡ്. ഏറ്റവും കുറഞ്ഞ പാസിംഗ് ഗ്രേഡാണിത്. 30% ൽ താഴെയുള്ള സ്കോർ ചെയ്യുന്നവർക്ക് D അല്ലെങ്കിൽ E ആയി ആണ് കണക്കാക്കുന്നത്. ഈ ​ഗ്രേഡുകൾ ലഭിച്ചാൽ പാസായില്ല എന്നാണർത്ഥം.

  • 09:15 AM

    Kerala Plus 2 Result 2025 Live Updates: എസ്എംഎസ് വഴി ഫലം പരിശോധിക്കാം...

    വിദ്യാർത്ഥികൾക്ക് എസ്എംഎസ് വഴി ഫലം പരിശോധിക്കാം. 56263 എന്ന നമ്പരിലേക്കാണ് മെസേജ് അയയ്ക്കേണ്ടത്. KERALA12 എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം റോൾ നമ്പർ ടൈപ്പ് ചെയ്യണം. 

  • 08:30 AM

    Kerala Plus 2 Result 2025 Live Updates: ഫലങ്ങൾ പരിശോധിക്കാൻ ഇവ വേണം...

    ഫലങ്ങൾ അറിയാൻ ലോഗിൻ വിൻഡോയിൽ വിദ്യാർത്ഥികൾ അവരുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകണം. ഓൺലൈൻ മാർക്ക്ഷീറ്റിൽ വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, ജനനത്തീയതി, വിഷയം തിരിച്ചുള്ള മാർക്കുകൾ, ആകെ സ്കോർ തുടങ്ങിയവ കാണാനാകും.

  • 07:45 AM

    Kerala Plus 2 Result 2025 Live Updates: 2024ലെ വിജയ ശതമാനം എത്ര?

    78.69 ശതമാനമായിരുന്നു കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിലെ വിജയം. ഏറ്റവും ഉയർന്ന വിജയശതമാനം വന്നിട്ടുള്ളത് 2012ലാണ്.

  • 07:30 AM

    Kerala Plus 2 Result 2025 Live Updates: ഫലപ്രഖ്യാപനം എപ്പോൾ?

    വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഉച്ചയ്ക്ക് 3 മണിക്കാണ് ഫലപ്രഖ്യാപനം.

  • 07:15 AM

    Kerala Plus 2 Result 2025 Live Updates: പരീക്ഷ എഴുതിയത്...

    4,44,707 വിദ്യാർഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 26,178 വിദ്യാർഥികൾ വിഎച്ച്എസ്ഇ രണ്ടാം വർഷം റെ​ഗുലർ പരീക്ഷ എഴുതി. 2025 മാർച്ച് 6 മുതൽ 29 വരെയായിരുന്നു ഹയർസെക്കണ്ടറി പരീക്ഷകൾ.

  • 07:00 AM

    Kerala Plus 2 Result 2025 Live Updates: ഫലം അറിയാനുള്ള മൊബൈൽ ആപ്പുകൾ

    SAPHALAM 2025
    iExaMS - Kerala
    PRD Live

Trending News